Image

മാഞ്ചസ്റ്റര്‍ ക്‌നാനായ മിഷനില്‍ തിരുനാള്‍

Published on 11 October, 2019
മാഞ്ചസ്റ്റര്‍ ക്‌നാനായ മിഷനില്‍ തിരുനാള്‍
മാഞ്ചസ്റ്റര്‍: യൂറോപ്പിലെ ആദ്യ ക്‌നാനായ മിഷനായ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പ്രസിദ്ധമായ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഒക്ടോബര്‍ 12 ന് (ശനി) ആഘോഷിക്കുന്നു. നോര്‍ത്തെന്‍ഡനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തിലാണ് തിരുക്കര്‍മങ്ങള്‍.

രാവിലെ 10 നു നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനക്ക് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി മുഖ്യകാര്‍മികനാകും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍മാരായ ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍, ഫാ.ആന്റണി ചൂണ്ടെലിക്കാട്ട്, യുകെയിലെ മറ്റ് സ്ഥലങ്ങളിലുള്ള ക്‌നാനായ വൈദികര്‍ മാഞ്ചസ്റ്ററിലുള്ള മറ്റു സീറോ മലബാര്‍ വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മികരാകും.

ഉച്ചകഴിഞ്ഞ് 2 ന് വിഥിന്‍ഷോ ഫോറം സെന്ററില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഇടവക ദിനാഘോഷവും നടക്കും. മാര്‍ ജോസഫ് പണ്ടാരശേരി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു സണ്‍ഡേ സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാവിരുന്നും കെസിവൈഎല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഏഷ്യാനെറ്റ് കോമഡി സ്റ്റാറിലൂടെയും അമൃത ടി വി, മഴവില്‍ മനോരമ, കൈരളി ചാനല്‍ തുടങ്ങിയവയിലൂടെ കാണികളെ കോരിത്തരിപ്പിച്ച അനൂപ് പാലാ, ഷിനോ പോള്‍, അറഫത്ത് കടവില്‍ തുടങ്ങിയ മലയാളം സിനിമാതാരങ്ങളും പിന്നണി ഗയകരും അണിനിരക്കുന്ന സ്‌റ്റേജ് ഷോയും അരങ്ങേറും.

തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നു. തിരുനാളിന്റെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ട്രസ്റ്റിമാരായ പുന്നൂസ് ചാക്കോ, ജോസ് അത്തിമറ്റം, ജോസ് കുന്നശേരി എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക