Image

കെ.സി.വൈ.എല്‍. ഗോള്‍ഡന്‍ ജൂബിലി സംഗമം ചിക്കാഗോ: ഫെസിലിറ്റി കമ്മിറ്റിയും അക്കോമഡേഷന്‍ കമ്മിറ്റിയും സജ്ജമായി

ജോയിച്ചന്‍ പുതുക്കുളം Published on 11 October, 2019
കെ.സി.വൈ.എല്‍. ഗോള്‍ഡന്‍ ജൂബിലി സംഗമം ചിക്കാഗോ: ഫെസിലിറ്റി കമ്മിറ്റിയും അക്കോമഡേഷന്‍ കമ്മിറ്റിയും സജ്ജമായി
ചിക്കാഗോ :  ക്‌നാനായ സമുദായത്തിന്റെ യുവജന പ്രസ്ഥാനമായ ക്‌നാനായ കാത്തലിക് യൂത്ത്‌ലീഗിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന ഈ വേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന കെ.സി.വൈ.എല്‍. ന്റെ പൂര്‍വ്വകാല പ്രവര്‍ത്തകരെയും നേതാക്കന്മാരെയും ആത്മീയ ഗുരുക്കന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ചിക്കാഗോയില്‍ വച്ച് നടക്കുന്ന ""കെ.സി.വൈ.എല്‍. തലമുറകളുടെ സംഗമ'' ത്തിന്റെ ഒരുക്കങ്ങള്‍ നടന്നുവരുന്നു. അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഫെസിലിറ്റി, അക്കോമഡേഷന്‍ കമ്മിറ്റികള്‍ സജ്ജമായിക്കഴിഞ്ഞിരിക്കുന്നു.

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയുടെ കൈക്കാരന്മാരായിട്ടുള്ള സാബു നടുവീട്ടിലിന്റെയും ജോമോന്‍ തെക്കേപ്പറമ്പിലിന്റെയും സിനി നെടുന്തുരുത്തിലിന്റെയും നേതൃത്വത്തില്‍ ഫെസിലിറ്റി കമ്മിറ്റിയും കെ.സി.സി.എന്‍.എ. നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ സന്തോഷ് കളരിക്കപ്പറമ്പിലിന്റെയും ചിക്കാഗോ മുന്‍ യുവജനവേദി പ്രസിഡന്റ് ജിബിറ്റ് കിഴക്കേക്കുറ്റിന്റെയും ചിക്കാഗോ സെന്റ് മേരീസ് പള്ളിയുടെ എല്ലാ കാര്യങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന മാത്യു മാപ്ലേട്ടിന്റെയും നേതൃത്വത്തില്‍ അക്കോമഡേഷന്‍ കമ്മിറ്റിയും സജ്ജമായിക്കഴിഞ്ഞിരിക്കുന്നു.
   
2019 നവംബര്‍ 1, 2, 3 തീയതികളില്‍ നടക്കുന്ന കെ.സി.വൈ.എല്‍. ന്റെ ഈ മഹാസംഗമം നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുമെന്നതില്‍ ഒരു സംശയവുമില്ല. ഈ സംഗമത്തിലേക്ക് കെ.സി.വൈ.എല്‍. ന്റെ എല്ലാ മുന്‍കാല പ്രവര്‍ത്തകരെയും ഇപ്പോഴുള്ള പ്രവര്‍ത്തകരെയും ചിക്കാഗോയിലേക്ക് സ്വാഗതം ചെയ്യുന്നു.

മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക