Image

സോഷ്യല്‍ മീഡിയ ജോളീവധം ആട്ടക്കഥ (രഞ്ജിനി ശ്രീഹരി)

Published on 11 October, 2019
സോഷ്യല്‍ മീഡിയ  ജോളീവധം ആട്ടക്കഥ (രഞ്ജിനി ശ്രീഹരി)
ഒരു മകനോ മകളോ അച്ഛന് /അമ്മയ്ക്ക് ചോറ് വാരിക്കൊടുക്കുന്ന ഒരു പിക് കണ്ടാല്‍ സോഷ്യല്‍ മീഡിയയിലെ  നന്മ  മരങ്ങളൊക്കെ അതില്‍ കമന്റ് ഇട്ട് ഇതാവണം, ഇങ്ങനെയാവണം ഒരു മകള്‍/ന്‍ എന്നൊക്കെ പറഞ്ഞങ്ങ് കോള്‍മയിര്‍കൊള്ളുന്നത് കാണാം.നമുക്ക് തീര്‍ത്തും അന്യവും കേട്ടുകേള്‍വി പോലുമില്ലാത്തതുമായ ഏതോ കാര്യം കണ്ട /കേട്ട ഒരു പ്രതീതി.സ്വന്തം ജീവിതത്തിലോ ചുറ്റുവട്ടത്തോ ഇതൊന്നും പകര്‍ത്താനൊന്നും ഉദ്ദേശിച്ചിട്ടൊന്നുമല്ലാട്ടോ. പക്ഷേ മക്കളായാ ഇങ്ങനെ ആയിരിക്കണംന്ന് ആണ് ഞമ്മക്ക്.

ഇതേ നെന്മ മരങ്ങളെ നമുക്ക് വേറൊരിടത്തും കാണാനാകും.ബലാത്സംഗ/കൊലപാതക/കുറ്റകൃത്യം ലരേ വാര്‍ത്തകളില്‍.അവിടെയും അവരങ്ങ് പടര്‍ന്നു പന്തലിക്കും, സദാചാര നെന്മ മരങ്ങളായി.പക്ഷേ, അവനെ/വളെ അടിച്ചുകൊല്ലണം,ജീവിക്കാനനുവദിക്കരുത്.
സമൂഹത്തിന് ഭീഷണി യാണ് എന്നൊക്കെ പറഞ്ഞായിരിക്കുമെന്ന് മാത്രം .ഒരുതരം വെട്ടൊന്ന് തുണ്ടം രണ്ട് /കണ്ണിന് കണ്ണ് ആറ്റിറ്റിയൂഡ്.അവര് ചെയ്തുവെച്ച അതേ കുറ്റം
തന്നെയാണ് ഇവര് പറയുന്നതും ചിന്തിക്കുന്നതുമെന്നിവര് മാത്രം അറിയുന്നില്ലാ.ഹെന്താല്ലേ....
സിനിമാ /സീരിയല്‍ നടിമാരുടെ ഫോട്ടോയ്ക്കടിയിലാണ് ഈ നെന്മ മരങ്ങളൊക്കെ കൂടുതലായി പൂത്തുലയാറ് സാധാരണ.ഇവരുടെ നിഘണ്ടുവിലിവരൊക്കെ പിഴകളാണ്, പിഴച്ചു ജീവിക്കുന്നവര്‍ മാത്രം.മറ്റുവികാരങ്ങളോ വിചാരങ്ങളോ ഇല്ലാത്ത വെറും വികാരജീവികള്‍.ഞങ്ങള്‍ വികാരജീവികളാണ് ശോഭേ, അത്‌കൊണ്ട് നിങ്ങ നടികളും അങ്ങനെ ആയാ മതീന്ന്, ങ്ങടെ ഫോട്ടോ നോക്കി ആസ്വദിച്ചും കണ്ടയവിറക്കിയും ആത്മരതി അടയുന്നവരാണേലും നിങ്ങള് ഞങ്ങക്ക് പിഴകള് തന്നെടേയ്.

വേറൊരു കൂട്ടരുണ്ട് ഈ നെന്മ മരങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന.ഐപിഎസ് /ക്രിമിനല്‍ വക്കീലൊക്കെ ആവാന്‍ സാധിക്കാത്ത ദുഖം സോഷ്യല്‍ മീഡിയ  വിചാരണകളിലൂടെയും അന്വേഷണാത്മക വിചാരധാരകളിലൂടെയും തീര്‍ക്കുന്നവര്‍.അവര് തീരുമാനിക്കും ആരാണ് കുറ്റവാളിയെന്ന്.അവരെങ്ങനെ എന്തൊക്കെ ആവും ചെയ്തിരിക്കുകയെന്നൊക്കെ.പോലീസന്വേഷണത്തിനെ വെല്ലുന്ന രീതികളിലൂടെയും വഴികളിലൂടെയും സഞ്ചരിച്ച് കളയും ഇക്കൂട്ടര്‍.ഒരാളുടെ സംസാരവും ശരീരഭാഷയും കണ്ണുകള്‍ നോക്കിയുമൊക്കെ ഒറ്റ നോട്ടത്തില്‍ ഇവര് തീരുമാനിക്കും വാദിയാരാന്നും പ്രതിയാരാന്നും.... പോലീസും കോടതിയുമൊക്കെ വേണേല്‍ ഞങ്ങളെ ഫോളോ ചെയ്‌തോളൂ. , കേസ് മഹൃലമറ്യ ഞങ്ങള് തെളിയിച്ചുകഴിഞ്ഞു, പിന്നല്ല

സമൂഹത്തിന്റെ മാനസികാരോഗ്യം എങ്ങനേയും എത്ര വിലകൊടുത്തും കാപ്പാത്തണമെന്ന ഒരൊറ്റ ലക്ഷ്യവുമായി എല്ലാ പോപ്പുലര്‍ സീരിയലുകളും സിനിമകളും മുടങ്ങാതെ കാണുകയും അതിലെ കുറ്റങ്ങളും കുറവുകളും കുറ്റകൃത്യങ്ങളും സമൂഹത്തെ എങ്ങനെയൊക്കെ മോശമായി ബാധിക്കുമെന്നൊക്കെ അക്കമിട്ട് നിരത്തുകയും ചെയ്യുകയെന്നതും ഈ നെന്മ മരങ്ങളുടെ മാത്രം ഉത്തരവാദിത്തം ആണ് ..... അത് ആരും കാണാതെ പോകരുത്
നമ്മുടെ ചിന്തകള്‍ക്കതീതമായി ആരേലും ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ പറയുകയോ ചെയ്താ ലവരൊക്കെ ആഭാസന്മാരോ സമൂഹത്തിന് ഭീഷണിയോ വെവരോം വിദ്യാഭ്യാസോം ഇല്ലാത്തോരോ തന്നെ പുള്ളേ.
അതേയ്,
ക്വാളിറ്റി ഉള്ള ചിന്തകളുണ്ടാവണമെങ്കിലേയ് ക്വാളിറ്റിയുള്ളൊരു മനസ്സുണ്ടാക്കിയെടുക്കണം ഹേ ആദ്യം

Join WhatsApp News
josecheripuram 2019-10-11 19:09:09
Quality comes from Parents&home.Then it come from environmental.If you were born in a criminal back ground,you would be a criminal.What you see,what you learn.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക