Image

നാല് ഇടത് എംഎല്‍എമാര്‍കൂടി യുഡിഎഫിലെത്തും: പി.സി. ജോര്‍ജ്

Published on 09 May, 2012
നാല് ഇടത് എംഎല്‍എമാര്‍കൂടി യുഡിഎഫിലെത്തും: പി.സി. ജോര്‍ജ്
കണ്ണൂര്‍: ഇടതുമുന്നണിയില്‍നിന്നു നാല് എംഎല്‍എമാര്‍കൂടി താമസിയാതെ യുഡിഎഫില്‍ എത്തുമെന്നു ഗവണ്‍മെന്റ് ചീഫ്വിപ്പ് പി.സി. ജോര്‍ജ്. യുഡിഎഫ് മന്ത്രിസഭയെ മറിച്ചിടുമെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവരുടെ എംഎല്‍എമാര്‍ ഞങ്ങള്‍ക്കൊപ്പം ചേരാനിരിക്കുമ്പോള്‍ എങ്ങനെയാണ് മന്ത്രിസഭ മറിച്ചിടുന്നതെന്നു പി.സി. ജോര്‍ജ് ചോദിച്ചു.

നെയ്യാറ്റിന്‍കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എഫ്. ലോറന്‍സ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും. യുഡിഎഫിലെ ആര്‍. ശെല്‍വരാജും ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാലും തമ്മിലാണ് നെയ്യാറ്റിന്‍കരയില്‍ പ്രധാന മത്സരമെന്നും ജോര്‍ജ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക