Image

സൗഹൃദ കൂട്ടായ്മയോടെ ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് തുടക്കം; ഔപചാരിക ഉദ്ഘാടനം ഇന്ന്

Published on 10 October, 2019
 സൗഹൃദ കൂട്ടായ്മയോടെ ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് തുടക്കം; ഔപചാരിക ഉദ്ഘാടനം ഇന്ന്

എഡിസണ്‍, ന്യുജേഴ്‌സി: അമേരിക്കയിലെ മലയാള മാധ്യമ സംസ്‌കാരത്തിന്റെ തറവാട് പുരയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാം അന്തര്‍ദേശീയ കോണ്‍ഫറന്‍സിനു മന്ത്രി കെ.ടി. ജലീല്‍ അടക്കമുള്ള അതിഥികളുടെ സാന്നിധ്യത്തില്‍ നടന്ന സൗഹ്രുദ കൂട്ടായ്മയോടെ തുടക്കമായി. ഔപചാരികമായ ഉദ്ഘാടനം ഇന്ന്(ശനി) മന്ത്രി നിവഹിക്കും

ഇന്നലെ നടന്ന സൗഹ്രുദ കൂട്ടയ്മയില്‍ പ്രസ് ക്ലബിന്റെ ഒട്ടേറേ മാധ്യമ സുഹ്രുത്തുക്കളും പങ്കെടുത്തു. എല്ലാവരെയും പ്രസ് ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കരയും സെക്രട്ടറി സുനില്‍ തൈമറ്റവും സ്വാഗതം ചെയ്തു.

ഒരു പതിനാറ്റാണ്ടിലേറെപാരമ്പര്യമുള്ളഇന്ത്യാപ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഈ കോണ്‍ഫറന്‍സ് വടക്കേ അമേരിക്കയിലെ പ്രവാസി സമൂഹത്തിന് സമര്‍പ്പിക്കുന്ന തിരുമുല്‍ക്കാഴ്ചയാണ്. കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ മാധ്യമ പ്രമുഖരും അമേരിക്കയിലെ മലയാളി സംഘടനകളും ഇന്ത്യാ പ്രസ് ക്ലബിന്റെ എട്ടു ചാപ്റ്ററുകളില്‍ നിന്നുള്ള പ്രതിനിധികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു.

സെമിനാറുകളും ഈടുറ്റ ചര്‍ച്ചകളുമാണ് സമ്മേളനത്തെ വ്യത്യസ്തമാക്കുന്നത്. ഇന്ന് (ഒക്േടോബര്‍ 11 വെള്ളി) രാവിലെ 10 മണി മുതല്‍ സെമിനാറുകള്‍ തുടങ്ങും.

പത്ത് മ ണി മുതല്‍ 11:30 വരെ നടക്കുന്ന സെമിനാര്‍ ഫ്രണ്ട് ലൈന്‍ - ഹിന്ദു അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ നയിക്കും. വിഷയം: വിധ്വംസക കാലത്തെ വിധേയത്വ വിളയാട്ടങ്ങള്‍, മാധ്യമങ്ങള്‍ സമകാലിക ഇന്ത്യയില്‍.ഇന്ത്യാ പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റ് ജോര്‍ജ്ജോസഫ്മോഡറേറ്ററായിരിക്കും.

ഉച്ചക്ക് 2-നു ഫേസ് ബുക്കിലെ തരംഗമായ വിനോദ് നാരായണന്‍ (ബല്ലാത്ത പഹയന്‍) നയിക്കുന്ന സെമിനാര്‍. വാര്‍ത്തകളുടെ ഉള്ളടക്കം; സൃഷ്ടിയും അവതരണവും എന്നതാണ് വിഷയം.

വൈകിട്ട് 5.30 മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. മന്ത്രി കെ.ടി ജലീല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.ഇന്ത്യ പ്രസ്ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര അധ്യക്ഷത വഹിക്കും.

ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് ഓള്‍ഡ് ഇസ ് ഗോള്‍ഡ് ഗാനസന്ധ്യ 'ഹ്രുദയതാളം'നടക്കും. പത്ത് ഗായകര്‍ പഴയ ഗാനങ്ങള്‍ ആലപിക്കുന്ന പുതുമയാര്‍ന്ന പരിപാടിയാണിത്.

12-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിമുതല്‍11.30 വരെ വ്യാജ വാര്‍ത്തകള്‍ക്കു പിന്നിലെ വസ്തുതകള്‍' എന്ന വിഷയത്തെപറ്റി മനോരമ ടിവി ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് നയിക്കുന്ന സെമിനാര്‍.പ്രസ് ക്ലബ്മുന്‍ പ്രസിഡന്റ് ടാജ് മാത്യു മോഡററേറ്റര്‍ ആയിരിക്കും.

ഉച്ചക്ക് 1.30 മുതല്‍ മൂന്നു മണി വരെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ നയിക്കുന്ന സെമിനാര്‍. ഏഷ്യാനെറ്റ് ന്യൂസ് യുഎസ് കറസ്‌പോണ്ടന്റ് ഡോ. കൃഷ്ണ കിഷോര്‍ മോഡറേറ്റായിരിക്കും.

വൈകിട്ട് 5.30 മണിക്ക്സമാപന സമ്മേളനം. ചടങ്ങില്‍ഇന്ത്യാ പ്രസ് ക്ലബ് അവാര്‍ഡ് ജേതാക്കള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍പുരസ്‌കാരങ്ങള്‍നല്‍കും.കോണ്‍ഫറന്‍്‌സ് വിജയമാക്കാന്‍ സഹായിച്ച സ്‌പോണ്‍സര്‍മാരെയും ആദരിക്കും. കൂടാതെ വൈവിധ്യമാര്‍ന്ന ന കലാപരിപാടികളുംഅരങ്ങിലെത്തും.

കോണ്‍ഫറന്‍സ് വന്‍ വിജയമാക്കാന്‍ പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം , ട്രഷറര്‍ സണ്ണി പൗലോസ്, വൈസ് പ്രസിഡന്റ് ജയിംസ് വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി അനില്‍ ആറന്മുള ,ജോ. ട്രഷറര്‍ ജീമോന്‍ ജോര്‍ജ് എന്നിവരുടെ നേത്രുത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

സമ്മേളനത്തില്‍ ആര്‍ക്കും പങ്കെടുക്കാം. രജിസ്റ്റ്രേഷനോ ഫീസൊ ഒന്നുമില്ല.



നന്മയുടെ ഉന്നത വിദ്യാഭ്യസ സ്‌കോളര്‍ഷിപ്പ് പ്രൊജക്റ്റ് ഉല്‍ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു

അമേരിക്കന്‍ മലയാളികളുടെ പ്രായോഗിക പരിഞ്ജാനം കേരളത്തിനു ലഭ്യമാക്കാന്‍ നടപടി: മന്ത്രി കെ. ടി. ജലീല്‍

മാധ്യമങ്ങള്‍ക്ക് കേരളത്തിലും കിട്ടുന്നത് കുമ്പിളില്‍ തന്നെ: വേണു ബാലക്രുഷണന്‍

എങ്ങോട്ടു മാറാനും മടിയില്ലാത്ത നിലപാടുമായി 'ബല്ലാത്ത പഹയന്‍'

സ്വകാര്യത സ്വീകരണ മുറിയിലെ വെള്ളാന പോലെയായി: വെങ്കിടേഷ് രാമകൃഷ്ണന്‍

ആഗോള മാധ്യമ സമൂഹം ഒന്നിക്കേണ്ട സമയമായി: മാധവന്‍ ബി നായര്‍ (ഫൊക്കാന പ്രസിഡന്റ് )

മാധ്യമ പ്രവര്‍ത്തനത്തിനു ഇരുതല വാളിന്റെ മൂര്‍ച്ച, അത് സൂക്ഷിച്ചുപയോഗിക്കണം: മന്ത്രി കെ.ടി. ജലീല്‍


വിദ്യാര്‍ഥിക്കു ന്യായം നടത്തിയപ്പോള്‍ തോറ്റയാളെ ജയിപ്പിച്ചെന്നു വാര്‍ത്ത: മന്ത്രി കെ.ടി. ജലീല്‍

പുറത്തു നിന്നുള്ളവരെത്തുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി കേരളം മാറും: മന്ത്രി ജലീല്‍



സൗഹൃദ കൂട്ടായ്മയോടെ ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് തുടക്കം; ഔപചാരിക ഉദ്ഘാടനം ഇന്ന്

മഹനീയമായ മാധ്യമ സൗഹൃദ സംഗമത്തിലേക്കു സ്വാഗതം

ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിനു ഫൊക്കാനയുടെ ആശംസകള്‍



 സൗഹൃദ കൂട്ടായ്മയോടെ ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് തുടക്കം; ഔപചാരിക ഉദ്ഘാടനം ഇന്ന്  സൗഹൃദ കൂട്ടായ്മയോടെ ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് തുടക്കം; ഔപചാരിക ഉദ്ഘാടനം ഇന്ന്  സൗഹൃദ കൂട്ടായ്മയോടെ ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് തുടക്കം; ഔപചാരിക ഉദ്ഘാടനം ഇന്ന്  സൗഹൃദ കൂട്ടായ്മയോടെ ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് തുടക്കം; ഔപചാരിക ഉദ്ഘാടനം ഇന്ന്  സൗഹൃദ കൂട്ടായ്മയോടെ ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് തുടക്കം; ഔപചാരിക ഉദ്ഘാടനം ഇന്ന്  സൗഹൃദ കൂട്ടായ്മയോടെ ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് തുടക്കം; ഔപചാരിക ഉദ്ഘാടനം ഇന്ന്  സൗഹൃദ കൂട്ടായ്മയോടെ ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് തുടക്കം; ഔപചാരിക ഉദ്ഘാടനം ഇന്ന്  സൗഹൃദ കൂട്ടായ്മയോടെ ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് തുടക്കം; ഔപചാരിക ഉദ്ഘാടനം ഇന്ന്  സൗഹൃദ കൂട്ടായ്മയോടെ ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് തുടക്കം; ഔപചാരിക ഉദ്ഘാടനം ഇന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക