Image

ഐ.പി.സി കുടുംബ സംഗമം പ്രാദേശിക കമ്മറ്റിയെ തിരഞ്ഞെടുത്തു; പാസ്റ്റര്‍ എം.ജെ ഏബ്രഹാമും ബ്രദര്‍ ഫിന്നി മാത്യുവും കണ്‍വീനര്‍മാര്‍

നിബു വെള്ളവന്താനം (മീഡിയ കോര്‍ഡിനേറ്റര്‍) Published on 10 October, 2019
 ഐ.പി.സി കുടുംബ സംഗമം പ്രാദേശിക കമ്മറ്റിയെ തിരഞ്ഞെടുത്തു;  പാസ്റ്റര്‍ എം.ജെ ഏബ്രഹാമും ബ്രദര്‍ ഫിന്നി മാത്യുവും കണ്‍വീനര്‍മാര്‍
ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ പ്രാദേശിക കമ്മറ്റിയെ തിരഞ്ഞെടുത്തു. ഒക്കലഹോമ ഫസ്റ്റ് ഐ.പി.സി ചര്‍ച്ചില്‍ നടത്തപ്പെട്ട ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭകളുടെ ശുശ്രുഷകന്മാരും വിശ്വാസ പ്രതിനിധികളും സംബദ്ധിച്ചു.

പാസ്റ്റര്‍ എം.ജെ ഏബ്രഹാം, ബ്രദര്‍ ഫിന്നി മാത്യു (കണ്‍വീനേഴ്‌സ് ), ബ്രദര്‍ ഫിന്നി ഏബ്രഹാം (സെക്രട്ടറി), ബ്രദര്‍ കെ.വി. ഏബ്രഹാം (ട്രഷറര്‍), ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍. രേഷ്മ തോമസ്, ഇവന്റ് കോര്‍ഡിനേറ്റര്‍ ബ്രദര്‍ കുര്യന്‍ സക്കറിയ, പാസ്റ്റര്‍ & ലീഡേഴ്‌സ് കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ബ്രദര്‍. സാക് ചെറിയന്‍, പാസ്റ്റര്‍ പി.സി. മാത്യു, ബ്രദര്‍ കുഞ്ഞുമോന്‍ കോശി (പ്രാര്‍ത്ഥന കോര്‍ഡിനേറ്റേഴ്‌സ് ), റെജി ഉതുപ്പ് , റോഷന്‍ വര്‍ഗ്ഗീസ് (രജിസ്‌ട്രേഷന്‍) , ടൈറ്റസ് ഫിലിപ്പോസ് (താമസം), സാം ഈനോസ് ,തോമസ് വര്‍ഗ്ഗീസ് (സിബി) (ഗതാഗതം), ഫിലിപ്പ് ജോര്‍ജ് (ഭക്ഷണം), ഇവാ. അലക്‌സാണ്ടര്‍ വര്‍ഗ്ഗീസ്, സിസ്റ്റര്‍ റെന്നി ജേക്കബ് (അഷേഴ്‌സ് ), ഇജു റിച്ചാര്‍ഡ് (സുരക്ഷ), ബെന്‍ ജോണ്‍ (പ്രകാശവും ശബ്ദവും), ബൈജു യാക്കോബ് (മീഡിയ കോര്‍ഡിനേറ്റര്‍), ക്രിസ്‌റ്റോ ചെറിയന്‍ (മലയാള ഗായകസംഘം), ഡെറിന്‍ റോയ്, ഡോ.മിനു ജോര്‍ജ് (മെഡിക്കല്‍ കോര്‍ഡിനേറ്റേഴ്‌സ്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

2020 ജൂലൈ 30 വ്യാഴം മുതല്‍ ആഗസ്റ്റ് 2 ഞായര്‍ വരെ നോര്‍മന്‍ എംബസി സ്യുട്ട് ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടുന്ന ദേശീയ കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം "അതിരുകളില്ലാത്ത ദര്‍ശനം" എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദര്‍ശനമായിരിക്കും ഉപവിഷയങ്ങള്‍. കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ ഭാരവാഹികളായി പാസ്റ്റര്‍ പി.സി.ജേക്കബ് (നാഷണല്‍ ചെയര്‍മാന്‍), ബ്രദര്‍ ജോര്‍ജ് തോമസ് ( നാഷണല്‍ സെക്രട്ടറി), ബ്രദര്‍ തോമസ് കെ. വര്‍ഗീസ് (നാഷണല്‍ ട്രഷറാര്‍), സിസ്റ്റര്‍ ഗ്രേസ് സാമുവേല്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍), ബ്രദര്‍ ജസ്റ്റിന്‍ ഫിലിപ്പ് ( യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

എല്ലാ ചൊവ്വാഴ്ചകളിലും സെന്‍ട്രല്‍ സമയം 8 മണിക്ക്   605  313  5111 എന്ന നമ്പരില്‍ പ്രയര്‍ ലൈന്‍ ഉണ്ടായിരിക്കും. 171937 # എന്ന ആക്‌സസ് നമ്പറിലൂടെ ഫോണ്‍ ലൈനില്‍ പ്രവേശിക്കാവുന്നതാണ്.

നിബു വെള്ളവന്താനം (മീഡിയ കോര്‍ഡിനേറ്റര്‍) 

 ഐ.പി.സി കുടുംബ സംഗമം പ്രാദേശിക കമ്മറ്റിയെ തിരഞ്ഞെടുത്തു;  പാസ്റ്റര്‍ എം.ജെ ഏബ്രഹാമും ബ്രദര്‍ ഫിന്നി മാത്യുവും കണ്‍വീനര്‍മാര്‍ ഐ.പി.സി കുടുംബ സംഗമം പ്രാദേശിക കമ്മറ്റിയെ തിരഞ്ഞെടുത്തു;  പാസ്റ്റര്‍ എം.ജെ ഏബ്രഹാമും ബ്രദര്‍ ഫിന്നി മാത്യുവും കണ്‍വീനര്‍മാര്‍ ഐ.പി.സി കുടുംബ സംഗമം പ്രാദേശിക കമ്മറ്റിയെ തിരഞ്ഞെടുത്തു;  പാസ്റ്റര്‍ എം.ജെ ഏബ്രഹാമും ബ്രദര്‍ ഫിന്നി മാത്യുവും കണ്‍വീനര്‍മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക