Image

വേറിട്ട പ്രൊമോഷന്‍; മാമാങ്കം ആന്‍ഡ്രോയിഡ് ഗെയിം പുറത്തിറക്കി മമ്മൂട്ടി

Published on 10 October, 2019
 വേറിട്ട പ്രൊമോഷന്‍; മാമാങ്കം ആന്‍ഡ്രോയിഡ് ഗെയിം പുറത്തിറക്കി മമ്മൂട്ടി


മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിലെത്തുന്ന സിനിമയാണ് മാമാങ്കം. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഓണ്‍ലൈന്‍ ഗെയിം പുറത്തിറക്കിയിരിക്കുകയാണ്. മമ്മൂട്ടിയാണ് ഗെയിം പുറത്തിറക്കിയത്. സംവിധായകന്‍ എം. പദ്മകുമാര്‍, ബി. ഉണ്ണികൃഷ്ണന്‍, റാം, വേണു കുന്നപ്പള്ളി എന്നിവര്‍ പങ്കെടുത്തു.

ചാവേര്‍ പോരാളിയായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. 2019ല്‍ തന്നെ ചിത്രമെത്തുമെന്നാണ് ടീസറില്‍ പറയുന്നത്. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും ചിത്രമെത്തുമെന്നാണ് റിപ്പോര്‍ട്ട്. മലയാള ചിത്രമായ മാമാങ്കത്തിന്റെ ഡബ്ബിംഗ് പതുപ്പുകളാണ് മറ്റ് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുക. 

അതേസമയം മാമാങ്കം മലയാളത്തിലെ ബാഹുബലിയല്ലെന്ന് സംവിധായകന്‍ പദ്മകുമാര്‍ പറഞ്ഞു. മലയാള സിനിമയുടെ പരിമിതിയില്‍ നിന്നുകൊണ്ട് ചരിത്രത്തോട് നീതി പുലര്‍ത്തി ഒരുക്കുന്ന വാര്‍ ഫിലിം ആയിരിക്കും മാമാങ്കം. പ്രക്ഷകരെ ത്രസിപ്പിക്കുന്ന പ്രണയവും യുദ്ധവും സംഗീതവുമെല്ലാമുള്ളൊരു സിനിമ. പദ്മകുമാര്‍ പറഞ്ഞു. 

വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തിലെത്തുന്നു. 17ാം നൂറ്റാണ്ടിലെ മാമാങ്കത്തിലെ കഥയാണ് ചിത്രം പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക