Image

ട്രീ ചലഞ്ച് ഏറ്റെടുത്ത് സായി പല്ലവി: ഒപ്പം സാമന്തയേയും റാണയേയും ചലഞ്ച് ചെയ്ത് സായി

Published on 10 October, 2019
ട്രീ ചലഞ്ച് ഏറ്റെടുത്ത് സായി പല്ലവി: ഒപ്പം സാമന്തയേയും റാണയേയും ചലഞ്ച് ചെയ്ത് സായി

മലയാളത്തിലും തമിഴകത്തും തെലുങ്ക് സിനിമാ ലോകത്തുമെല്ലാം നിരവധി ആരാധകരുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സായി പല്ലവി. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഗ്രീന്‍ ഇന്ത്യ ക്യാംപെയിന്റെ ഭാഗമായി നടത്തപ്പെടുന്ന ട്രീ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് താരമിപ്പോള്‍. ഒരു മരം നടുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താന്‍ ഗ്രീന്‍ ഇന്ത്യ ക്യാംപെയിന്റെ ഭാഗമായ കാര്യം സായി വെളിപ്പെടുത്തിയത്.

വരുണ്‍ തേജാണ് ഗ്രീന്‍ ഇന്ത്യ ക്യാംപെയ്‌ന്റെ ഭാഗമായി സായി പല്ലവിയെ നോമിനേറ്റ് ചെയ്തത്. തന്നെ നോമിനേറ്റ് ചെയ്ത വരുണിന് നന്ദി പറഞ്ഞുകൊണ്ടാണ് സായിയുടെ പോസ്റ്റ്. ശുദ്ധവായുവെന്നത് ഭയപ്പെടുത്തുന്ന രീതിയില്‍ ഇല്ലാതായിരിക്കുകയാണ്. അത്‌കൊണ്ട് എല്ലാവരും ഒരു മരമെങ്കിലും  നട്ടു പിടിപ്പിക്കണം. എന്നതാണ് സായി പല്ലവിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ ഉള്ളടക്കം. ഒപ്പം തെന്നിന്ത്യന്‍ താര സുന്ദരി സാമന്തയേയും തന്റെ സഹതാരമായ റാണ ദഗ്ഗുപതിയേയും ട്രീ ചലഞ്ചിന് താരം നോമിനേറ്റ് ചെയ്യുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക