Image

ഒഐസിസി പുരസ്‌കാര സന്ധ്യ 12 ന്

Published on 10 October, 2019
ഒഐസിസി പുരസ്‌കാര സന്ധ്യ 12 ന്


കുവൈത്ത് സിറ്റി: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് കുവൈത്ത് നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പുരസ്‌കാര സന്ധ്യ 2019’ ഒക്ടോബര്‍ 12 ന് (ശനി) നടക്കും. അബാസിയ മറീന ഹാളില്‍ വൈകുന്നേരം 6 മുതലാണ് പരിപാടി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇന്ത്യന്‍ സ്ഥാനപതി ജീവ സാഗര്‍, വി.കെ. ശ്രീകണ്ഠന്‍ എംപി, തെന്നേന്ത്യന്‍ ചലച്ചിത്ര താരവും മഹിള കോണ്‍ഗ്രസ് നേതാവുമായ നഗ്മ എന്നിവര്‍ പങ്കെടുക്കും. ഒഐസിസിയുടെ പ്രഥമ രാജീവ് ഗാന്ധി പുരസ്‌കാരം ചടങ്ങില്‍ വിതരണം ചെയ്യും.

ഇന്ത്യയിലെ രാഷ്ട്രീയ സമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ ഒരു വ്യക്തിക്കും കുവൈത്തിലെ വ്യവസായ രംഗത്ത്, മലയാളികള്‍ക്കിടയില്‍ മികച്ച സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന ഒരു വ്യക്തിക്കും ആയിരിക്കും പ്രഥമ രാജീവ് ഗാന്ധി പുരസ്‌കാരം സമര്‍പ്പിക്കുക. പുരസ്‌കാര ജേതാക്കളെ വേദിയില്‍ പ്രഖ്യാപിക്കും. ഗായകരായ പ്രദീപ് ബാബു, മൃദുല വാര്യര്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയും രാജേഷ് അടിമാലിയുടെ നേതൃത്വത്തിലുള്ള കോമഡി ഷോ, നാടന്‍പാട്ട് ഗായിക ലേഖാ അജി നയിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ഒഐസിസി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര, ജനറല്‍ സെക്രട്ടറി ബി.എസ്. പിള്ള, വൈസ് പ്രസിഡന്റ് എബി വാരിക്കാട്, മീഡിയ കണ്‍വീനര്‍ വര്‍ഗീസ് ജോസഫ് മാരാമണ്‍, ട്രഷറര്‍ രാജീവ് നടുവിലെമുറി എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക