Image

നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ബാങ്ക് മാനേജര്‍ അറസ്റില്‍

Published on 09 May, 2012
നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ബാങ്ക് മാനേജര്‍ അറസ്റില്‍
കോട്ടയം: വിദ്യാഭ്യാസ വ്യായ്പ നിഷേധിച്ചതില്‍ മനം നൊന്ത് നഴ്സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി എച്ച്ഡിഎഫ്സി ബാങ്കിന്റെ കോട്ടയം ബ്രാഞ്ച് മാനേജരെ പോലീസ് അറസ്റ്റു ചെയ്തു. കൊടുങ്ങൂര്‍ തോപ്പില്‍ ജോബിന്‍ (33) ആണ് അറസ്റ്റിലായത്.

കേസില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് വ്യക്തമായതായും അതിനാലാണ് അറസ്റെന്നും അന്വേഷണത്തിന് നേതൃത്വം നല്കുന്ന വെസ്റ് സിഐ എ.ജെ.തോമസ് വ്യക്തമാക്കി. കേസില്‍ ഇയാള്‍ രണ്ടാം പ്രതിയാണ്. ബാങ്കിന്റെ പുളിംചുവട് ബ്രാഞ്ച് മാനേജര്‍ മനോഹരനാണ് കേസിലെ ഒന്നാം പ്രതി. ഒളിവില്‍ കഴിയുന്ന ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയിട്ടുണ്ട്. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് നഴ്സിംഗ് വിദ്യാര്‍ഥനി കുടമാളൂര്‍ അമ്പാടി ഗോപികയില്‍ ശ്രുതി (20)യാണ് ആത്മഹത്യ ചെയ്തത്. പുളിംചുവട് ബ്രാഞ്ചിലാണ് ശ്രുതി വായ്പയ്ക്ക് അപേക്ഷിച്ചിരുന്നത്. എന്നാല്‍ പുളിംചുവട് ബ്രാഞ്ചില്‍ ലഭിക്കുന്ന അപേക്ഷ കോട്ടയം ബാഞ്ചിലേക്ക് അയക്കുകയാണ് പതിവ്.

ആത്മഹത്യ ചെയ്ത നഴ്സിംഗ് വിദ്യാര്‍ഥിനി ശ്രുതിയുടെ അപേക്ഷ നിരസിച്ചുകൊണ്ടുള്ള കത്തില്‍ ഒപ്പിട്ടത് കോട്ടയം ബ്രാഞ്ച് മാനേജരായിരുന്നു. രണ്ടു തവണ വിദ്യാര്‍ഥിനി അപേക്ഷ നല്കിയെങ്കിലും രണ്ടും നിരസിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക