Image

ചന്ദ്രശേഖരന്‍ വധം: ഒന്നാം പ്രതി പിണറായിയെന്ന് പി.സി. ജോര്‍ജ്

Published on 09 May, 2012
ചന്ദ്രശേഖരന്‍ വധം: ഒന്നാം പ്രതി പിണറായിയെന്ന് പി.സി. ജോര്‍ജ്
കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്ന് പി.സി. ജോര്‍ജ് ആരോപിച്ചു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്.

മുന്‍മന്ത്രിയും സിപിഎം നേതാവുമായ എളമരം കരീമിനും കേസിന്റെ ഗൂഢാലോചനയില്‍ മുഖ്യപങ്കുണ്ട്. കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ മൂലധന നിക്ഷേപകന്‍ എളമരം കരീം സ്പോണ്‍സര്‍ ചെയ്ത വ്യക്തിയാണ്. ഇവര്‍ക്കുവേണ്ടിയാണ് ചന്ദ്രശേഖരനടക്കമുള്ള പാര്‍ട്ടിക്കാരെ സിപിഎമ്മില്‍നിന്നു പിണറായി വിജയന്‍ പുറത്താക്കിയത്. കോഴിക്കോട് ഏരിയാ സെക്രട്ടറി മോഹനനും തലശേരി ഏരിയാ സെക്രട്ടറി കാരായി രാജനും ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും പി.സി. ജോര്‍ജ് ആരോപിച്ചു. സിപിഎമ്മില്‍നിന്നു രാജിവച്ച് ജനപ്രതിനിധികളും നേതാക്കളും പുറത്തുപോകുന്നത് തടയാനാണ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകള്‍ പുനരന്വേഷിച്ചാല്‍ നേതാക്കന്മാരില്‍ പലര്‍ക്കും ഇരുമ്പഴിക്കുള്ളില്‍ കിടക്കേണ്ടിവരും.

 സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ജന്‍മനാ ക്രമിനലാണെന്നും പി.സി. ജോര്‍ജ് ആരോപിച്ചു. പി. ജയരാജന്‍ അറിയാതെ ടി.പി. കൊല്ലപ്പെടില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അംഗമെന്ന സ്വാധീനം ഉപയോഗിച്ചു സുരേന്ദ്രനെന്ന കൊലപ്പുള്ളിയെ പരോളിലിറക്കിയാണ് കൊലപാതകത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക