Image

ലസ്റ്റ് സ്റ്റോറീസില്‍ നായികയായി അമല പോള്‍ എത്തുന്നു, കാത്തിരിപ്പില്‍ ആരാധകര്‍

Published on 10 October, 2019
ലസ്റ്റ് സ്റ്റോറീസില്‍ നായികയായി അമല പോള്‍ എത്തുന്നു, കാത്തിരിപ്പില്‍ ആരാധകര്‍
ബോളിവുഡില്‍ സ്ത്രീ ലൈംഗികതയെക്കുറിച്ച്‌ സംസാരിച്ച സിനിമയാണ് ലസ്റ്റ് സ്റ്റോറീസ് . സ്ത്രീ ലൈഗീകതയും സ്വയംഭോഗവുമൊക്കെ പറയുന്ന ചിത്രം ഏറെ ചര്‍ച്ചാവിഷയം ആവുകയും ചെയ്തിരുന്നു. രാധിക ആപ്തേ, മനീഷ കൊയ് രാള, കിയാര അദ്വാനി, ഭൂമി പഡ്നേക്കര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി, സോയ അക്തര്‍ എന്നിവരാണ് സംവിധാനം ചെയ്തത്. 

നെറ്റ്ഫ്ലിക്സ് റിലീസായി പുറത്തിറങ്ങിയ ചിത്രം നാല് ഭാഗമുള്ള ആന്തോളജിയായാണ് ഒരുക്കിയത്. വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ച ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള ഒരുക്കത്തിലാണ്. അമല പോളാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആദ്യ ഭാഗത്താണ് അമല നായികയായെത്തുക. നന്ദിനി റെഡ്ഡിയാകും ഈ ഭാഗം സംവിധാനം ചെയ്യുക. ജഗപതി ബാബുവും ഇതില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാക്കി മൂന്ന് ഭാഗങ്ങള്‍ തരുണ്‍ ഭാസ്കര്‍. സങ്കല്‍പ് റെഡ്ഡി, സന്ദീപ് വങ്ക എന്നിവര്‍ സംവിധാനം ചെയ്യും. ആടൈ ആണ് അമല പോള്‍ അവസാനം വേഷമിട്ട ചിത്രം. അതോ അന്ത പറവൈ പോല, കഡാവര്‍, മലയാളത്തില്‍ ആടുജീവിതം എന്നിവയാണ് അമലയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക