Image

ഗുഡ് വിഷന്‍ മിനിസ്ട്രീസ് ഇന്‍റ്റര്‍ ചര്‍ച്ച് ടാലെന്റ് ടെസ്റ്റിന് അനുഗ്രഹീത സമാപ്തി

സാം പടിഞ്ഞാറേക്കര Published on 09 October, 2019
ഗുഡ് വിഷന്‍ മിനിസ്ട്രീസ് ഇന്‍റ്റര്‍ ചര്‍ച്ച് ടാലെന്റ് ടെസ്റ്റിന് അനുഗ്രഹീത സമാപ്തി
ഹാമില്‍ട്ടണ്‍ (കാനഡ) : ഹാമില്‍ട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുഡ് വിഷന്‍ മിനിസ്ട്രിസ് നേതൃത്വം നല്‍കുന്ന  അഞ്ചാമത്  ഇന്‍റ്റര്‍ ചര്‍ച്ഛ് ടാലെന്റ് ടെസ്റ്റിന് അനുഗ്രഹീത സമാപ്തി.

ഒക്ടോബര്‍ 5  രാവിലെ 9 .30 മുതല്‍ വൈകുന്നേരം 5.30 വരെ  Immanuel Christian Reformed Church. 61 Mohawk Road west. Hamilton ല്‍ വെച്ചു  നടത്തപ്പെട്ട ടാലെന്റ ടെസ്റ്റില്‍ ഒണ്ടാറിയോയിലെ  15 സഭകളില്‍  നിന്ന് നിരവധിപേര്‍ പങ്കെടുത്തു.

Philadelphia Fellowship Church London  ഒന്നാം സ്ഥാനം നേടി. Hamilton Malayalee Christian Assembly, Zion  Gospel Assembly Toronto രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി  മുന്‍നിരയില്‍ എത്തി. വിവധ  സഭകളിലെ പാസ്റ്റര്മാര് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി

വ്യത്യസ്ത ഗ്രൂപ്പുകളിലായി സംഗീതം,ഗ്രൂപ്പ് സോങ്,പ്രസംഗം ബൈബിള്‍ ക്വിസ്, ബൈബിള്‍ റഫറന്‍സ് തുടങ്ങിയവയാണ്  ഈ വര്‍ഷത്തെ മത്സരങ്ങള്‍.

ഹാമില്‍ട്ടണ്‍ മലയാളീ  ക്രിസ്ത്യന്‍ അസംബ്ലി സീനിയര്‍ പാസ്റ്റര്‍ എബ്രഹാം തോമസ്  ചീങ്കയില്‍ നേതൃത്വം നല്‍കി .

ഗുഡ് വിഷന്‍ മിനിസ്ട്രീസ് ഇന്‍റ്റര്‍ ചര്‍ച്ച് ടാലെന്റ് ടെസ്റ്റിന് അനുഗ്രഹീത സമാപ്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക