Image

ലാനാ ദേശീയ കണ്‍വെന്‍ഷനില്‍ കാവ്യാമൃതം

സിജു വി. ജോര്‍ജ്, ഡാലസ് Published on 09 October, 2019
ലാനാ ദേശീയ കണ്‍വെന്‍ഷനില്‍ കാവ്യാമൃതം
ഡാലസ്: നവംബര്‍ 1,2,3 തീയ്യതികളില്‍ ഡാളസ്സില്‍ (ഡി.വിനയചന്ദ്രന്‍ നഗര്‍, ഡബിള്‍ട്രീ ഹോട്ടല്‍, 11611 ലൂണാ റോഡ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ടെക്‌സസ് 75 234) വച്ചു നടക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 11ാമത് നാഷണല്‍  കണ്‍വന്‍ഷനോടനുബന്ധിച്ച്  നടക്കുന്ന കാവ്യാമൃതം പരിപാടിയിലേക്ക് അമേരിക്കയിലേയും കാനഡയിലേയും  കവിതാ പ്രേമികള്‍ക്ക്  സ്‌നേഹസ്വാഗതം .  ഈ പരിപാടിയില്‍ സ്വന്തം  കവിത അവതരിപ്പിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് .  ഓരോരുത്തര്‍ക്കും  കവിതാവതരണത്തിനും സഹൃദയരു മായി  സ്വന്തം കാവ്യാനുഭവം പങ്കുവെക്കുന്നതിനുമായി  അഞ്ചു മിനിറ്റായിരിക്കും ലഭിക്കുക .

പങ്കെടുക്കാനാഗ്രഹിക്കുന്ന എഴുത്തുകാര്‍  ഒക്ടോബര്‍ 20 നു  മുന്‍പായി മോഡറേറ്റര്‍ മാരെ താഴെ കാണുന്ന ഈമെയിലില്‍ അറിയിക്കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സന്തോഷ് പാല: mcsanthosh@yahoo.com,
ബിന്ദു ടിജി:  betaricebindu@yahoo.com

കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്തോഷ് പാല: 5162637398, ബിന്ദു ടിജി : 9167058568, ജോസന്‍ ജോര്‍ജ്ജ് : 4697551988


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക