Image

പൂതന’ പരാമര്‍ശം: മന്ത്രി ജി.സുധാകരന് ക്ലീന്‍ ചിറ്റ്; ചട്ടം ലംഘിച്ചിട്ടില്ലെന്ന് മീണ

Published on 09 October, 2019
പൂതന’ പരാമര്‍ശം: മന്ത്രി ജി.സുധാകരന് ക്ലീന്‍ ചിറ്റ്; ചട്ടം ലംഘിച്ചിട്ടില്ലെന്ന് മീണ


തിരുവനന്തപുരം:  അരൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ ‘പൂതന’ പരാമര്‍ശം നടത്തിയ മന്ത്രി ജി.സുധാകരനു ക്ലീന്‍ ചിറ്റ് നല്‍കി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. മന്ത്രിയുടെ പ്രസംഗത്തിന്റെ വിഡിയോ പരിശോധിച്ച ശേഷം വസ്തുതാപരമായ റിപ്പോര്‍ട്ട് നല്‍കണമെന്നു ടിക്കാറാം മ!ീണ ആലപ്പുഴ കലക്ടറോടു നിര്‍ദേശിച്ചിരുന്നു. കലക്ടര്‍, എസ്പി എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചെന്നും മീണ വ്യക്തമാക്കി. 

യുഡിഎഫിന്റെയും സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെയും പരാതികള്‍ക്കെതിരെ ജി.സുധാകരന്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതും പരിശോധിച്ചു. ഷാനിമോള്‍ ഉസ്മാനെയോ സ്ത്രീത്വത്തെയോ അപമാനിക്കുന്ന ഒന്നും പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പരാതിയിലുണ്ടായിരുന്നത്. ഷാനിമോള്‍ ഉസ്മാന്റെ പേരോ ഷാനിമോള്‍ ഉസ്മാന്‍ പൂതനയാണെന്നോ യുഡിഎഫ് സ്ഥാനാര്‍ഥി പൂതനയാണെന്നോ ഏതെങ്കിലും സ്ഥാനാര്‍ഥി പൂതനയാണെന്നോ പറഞ്ഞിട്ടില്ലെന്നും പൂതനമാര്‍ക്കു ജയിക്കാന്‍ ഉള്ളതല്ല അരൂര്‍ മണ്ഡലം എന്നു പറഞ്ഞതിലൂടെ ഏതെങ്കിലും പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചിരുന്നില്ലെന്നും മന്ത്രി പരാതിയില്‍ വിശദീകരിച്ചു. സ്വയം പൂതനയാണെന്നു വ്യാഖ്യാനിച്ച് യുഡിഎഫ് സ്ഥാനാര്‍ഥികളും അനുയായികളും സത്യവിരുദ്ധമായ പ്രചാരണം നടത്തി തന്നെ അപമാനിക്കുകയാണെന്നും പരാതിയില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക