Image

മറ്റ് നെറ്റ്‌വര്‍ക്കിലേക്കുള്ള വോയ്‌സ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങി റിലയന്‍സ് ജിയോ

Published on 09 October, 2019
മറ്റ് നെറ്റ്‌വര്‍ക്കിലേക്കുള്ള വോയ്‌സ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങി റിലയന്‍സ് ജിയോ


മുംബൈ : മറ്റ് നെറ്റ്‌വര്‍ക്കിലേക്കുള്ള വോയ്‌സ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങി റിലയന്‍സ് ജിയോ. മറ്റ് നെറ്റ്‌വര്‍ക്കലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് ആറ് പൈസ വെച്ച് ഈടാക്കുമെന്ന് മുകേഷ് അംബാനി ബുധനാഴ്ച അറിയിച്ചു. എന്നാല്‍ ഈ ഈടാക്കുന്ന പൈസയ്ക്ക് തുല്യമായ ഇന്റര്‍നെറ്റ് ഡാറ്റ നല്‍കുമന്നാണ് വാഗ്ദാനം. എന്നാല്‍ ജിയോ ഫോണുകളിലേക്കുള്ള കോളുകള്‍ക്ക് പണം ഈടാക്കില്ല.

ജിയോ ടു ജിയോ, ലാന്‍ഡ്‌ലൈന്‍, സോഷ്യല്‍ മീഡിയ ആപ്പ് ഉപയോഗിച്ചുള്ള കോളുകള്‍ക്ക് ഇത് ബാധകമല്ല. 2020 ജനുവരി വരെ കോളുകള്‍ക്ക് കുറഞ്ഞ നിരക്ക് ആറ് പൈസയായി ട്രായി കുറച്ചിരുന്നു. ഈ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ അവേശിഷിക്കെയാണ് പണം ഈടാക്കാനുള്ള ജിയോയുടെ തീരുമാനം. ജിയോക്ക് സൗജന്യമായിട്ടായിരുന്നു വോയിസ് കോളുകള്‍ അനുവദിച്ചത്. 

സൗജന്യ കോളുകള്‍ കാരണം എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ കമ്പിനികള്‍ക്ക് 13500 കോടി രൂപയാണ് ജിയോ നല്‍കിയത്. ഈ നഷ്ടം നികത്താന്‍ വേണ്ടിയാണ് മറ്റ് നെറ്റ്‌വര്‍ക്കിലേക്കുള്ള കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ജിയോ തീരുമാനിച്ചത്. നിലവില്‍ ഇന്റര്‍നെറ്റ് ഡാറ്റായ്ക്ക് മാത്രമാണ് ജിയോ പണം ഈടാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക