Image

രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍

Published on 09 October, 2019
രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍

സ്‌റ്റേക്ക്‌ഹോം : 2019 ലെ രസതന്ത്രത്തിനുള്ള നോബേല്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്കാണ് ഇക്കുറി നോബേല്‍ പുരസ്‌ക്കാരം. ബി ഗുഡ്ഇനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിറ യോഷിനോ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ലിഥിയം അയണ്‍ ബാറ്ററികള്‍ വികസിപ്പിച്ചതിനാണ് പുരസ്‌കാരം. സമ്മാനത്തുക ഒന്‍പത് ദശലക്ഷം സ്വീഡിഷ് ക്രോണ മൂവരും തുല്യമായി പങ്കിടും 

മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പുകള്‍ മുതല്‍ ഇലക്ട്രിക്ക് വാഹനങ്ങളിലും അവ ഉപയോഗപ്പെടുന്നു. പുരസ്‌കാര സമിതി നിരീക്ഷിച്ചു. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കേണ്ടാത്ത ഒരു വയര്‍ലസ് സമൂഹത്തെ സൃഷ്ട്ടിക്കുന്നതിന് തറക്കല്ലിടുകയാണ് നോബേല്‍ ജേതാക്കള്‍ മൂവരും ചെയ്തത്.

 ഇത് സൂര്യന്‍, കാറ്റ് തുടങ്ങിയവയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി സൂക്ഷിക്കാനും ഇവ ഉപയോഗിക്കുന്നു. വ്യാഴാഴ്ചയാണ് സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം പ്രഖ്യാപിക്കുക

Join WhatsApp News
സൂര്യഭഗവാനും വായുഭഗവാനും 2019-10-09 16:48:23
 "ഇത് സൂര്യന്‍, കാറ്റ് തുടങ്ങിയവയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി സൂക്ഷിക്കാനും ഇവ ഉപയോഗിക്കുന്നു. "

തള്ളി കളഞ്ഞ കല്ല് മൂല കല്ലാകുകയാണ് .നിങ്ങളുടെ പൂർവ്വികർ ഞങ്ങളെ ഭഗവാന്മാരായി ആരാധിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു . പക്ഷെ പുത്തൻ തലമുറ അവരെ വിഡ്ഢികൾ എന്ന് വിളിച്ചു . പക്ഷെ ഇപ്പോൾ നിങ്ങളുടെ പലകാര്യങ്ങളും നടത്തണമെങ്കിൽ ഞങ്ങൾ ഇല്ലാതെ നടക്കില്ല . അതുകൊണ്ട് നിങ്ങൾ വീണ്ടും ഞങ്ങളെ ആരാധിക്കാൻ തുടങ്ങുക .  ഞങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉടനെ ഇ- മലയാളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും 

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക