Image

അഡ്വ. ആളൂര്‍ രക്ഷനാകുന്നു; ജോളിക്കു വേണ്ടി ഹാജരാകും

Published on 09 October, 2019
അഡ്വ. ആളൂര്‍ രക്ഷനാകുന്നു; ജോളിക്കു വേണ്ടി ഹാജരാകും
കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിനു വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ. ബി.എ.ആളൂര്‍. കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന ജോളിയെ സന്ദര്‍ശിച്ചെന്നും അടുത്ത ദിവസം അവര്‍ വക്കാലത്ത് ഒപ്പിട്ടു തരുമെന്നും ആളൂര്‍  പറഞ്ഞു. കൊലപാതക പരമ്പരയിലെ പ്രതികള്‍ക്കായുള്ള െ്രെകംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ താമരശേരി കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണു നീക്കം. കേസില്‍ പ്രതികളായ ജോളിക്കും പ്രജികുമാറിനും വേണ്ടി ബുധനാഴ്ച ഉച്ച വരെ ആരും വക്കാലത്ത് ഏറ്റെടുത്തിരുന്നില്ല.

11 ദിവസത്തേക്കാണു കസ്റ്റഡി അപേക്ഷ നല്‍കിയതെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിന്‍ ബേബി പറഞ്ഞു. പ്രതി എം.എസ്.മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും വ്യാഴാഴ്ചത്തേക്കു മാറ്റി. ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ മാത്യുവിന്റെ ജാമ്യാപേക്ഷയാണ് ആദ്യം പരിഗണിച്ചത്. മാത്യു നിരപരാധിയാണെന്നും ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും വാദിച്ചാണ് അപേക്ഷ നല്‍കിയത്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തതോടെ തീരുമാനം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

പിന്നാലെ െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ഹരിദാസന്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖാന്തരം കസ്റ്റഡി അപേക്ഷ നല്‍കി. പതിനൊന്ന് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ചോദിച്ചത്. പ്രതികള്‍ക്ക് അഭിഭാഷകരില്ലാത്തതിനാല്‍ അവരുടെ ഭാഗം കൂടി കേള്‍ക്കാന്‍ വ്യാഴാഴ്ച പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

കോടതിയില്‍നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ റിമാന്‍ഡ് ചെയ്ത ശേഷം ലഭിച്ച മൊഴികളും തെളിവുകളും അടിസ്ഥാനമാക്കിയായിരിക്കും ചോദ്യം ചെയ്യല്‍. ഇതില്‍നിന്നു റോയിയുടെ കൊലപാതകത്തിന് അപ്പുറം മറ്റു മരണങ്ങളിലെ പങ്കിനും തെളിവുകള്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക