Image

മുഖം കാണിച്ച് യാത്ര ചെയ്യാം, ദുബായില്‍ പുതിയ സംവിധാനം നിലവില്‍ വന്നു

Published on 09 October, 2019
മുഖം കാണിച്ച് യാത്ര ചെയ്യാം, ദുബായില്‍ പുതിയ സംവിധാനം നിലവില്‍ വന്നു
ദുബായ്: വിമാന യാത്രയ്ക്ക് ഇനി ബുക്ക് ചെയ്യുമ്പോള്‍ പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും വേണ്ട. ടിക്കറ്റ് ചെക്കിങ് കൗണ്ടര്‍ മുതല്‍ വിമാനത്തിലേക്ക് കയറും വരെയുള്ള നടപടികള്‍ മുഖം മാത്രം കാണിച്ചു പൂര്‍ത്തികരിക്കാന്‍ കഴിയുന്ന സംവിധാനം നിലവില്‍ വരുന്നു. ജിഡിആര്‍എഫ്എ ദുബായും (ദുബായ് എമിഗ്രേഷന്‍) എമിറേറ്റ്‌സ് എയര്‍ലൈന്‍സും പരസ്പര സഹകരണത്തോടെ അടുത്തു തന്നെ ഈ നടപടി സംവിധാനം ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നടപ്പിലാകും. ദുബായില്‍ നടക്കുന്ന 39 ാം ജൈറ്റക്‌സ് ടെക്‌നോളജി വീക്കിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞു നടപടി പൂര്‍ത്തികരിക്കാന്‍ കഴിയുന്ന സംവിധാനം അധിക്യതര്‍ പരിചയപ്പെടുത്തുന്നത്.

ബയോമെട്രിക് യാത്രാ നടപടി എന്നു പേരിട്ട ഈ സംവിധാനത്തിന് പാസ്‌പോര്‍ട്ട് മാത്രമല്ല ബോഡിങ് പാസ്സ് പോലും ആവിശ്യമില്ല. മുഖം തിരിച്ചറിയാനുള്ള സേഫ്റ്റ്‌വെയര്‍ അതാത് സമയത്തു വേണ്ടതു ചെയ്യും. ചുരുക്കി പറഞ്ഞാല്‍ പാസ്‌പ്പോര്‍ട്ടിന് പകരം യാത്രക്കാരന് മുഖം കാണിച്ചു വിമാനയാത്ര ചെയ്യുവാന്‍ കഴിയും എന്നര്‍ഥം.

ബയോമെട്രിക് സാങ്കേതിക വിദ്യകളുടെ സഹായത്തെ സമാന ഇരട്ടകളെ പോലും വേര്‍തിരിച്ചറിയുവാന്‍ കഴിയുന്ന അത്യാധുനിക സേഫ്റ്റ്‌വെയറുകളിലൂടെയാണ് ഈ സംവിധാനം സാധ്യമാക്കുന്നത്.വിമാന ടിക്കറ്റ് ചെക്കിങ് പവലിയനില്‍ മുന്നില്‍ സ്ഥാപിച്ച ക്യാമറയില്‍ നോക്കുക എന്നതാണ് ഇതിന്റെ ആദ്യ ഘട്ടം. തുടര്‍ന്ന് എമിഗ്രേഷന്‍ നടപടിക്കുള്ള ഗേറ്റില്‍ സ്ഥാപിച്ച ക്യാമറയില്‍ മുഖം കാണിച്ചാല്‍ സിസ്റ്റത്തിലുള്ള മുഖവും യാത്രക്കാരന്റെ മുഖവും ഒന്നാണെന്ന് ഉറപ്പു വരുത്തി അടുത്ത ഘട്ടത്തിലേക്കുള്ള ഗേറ്റുകള്‍ ഓരോന്നും തുറക്കപ്പെടും.

അവസാനം വിമാനത്തില്‍ കയറാനുള്ള നടപടി ഓരോന്നും നിമിക്ഷനോരം കൊണ്ട് പൂര്‍ത്തിയാകും .എന്നാല്‍ ആദ്യത്തെ തവണ യാത്രക്കാരന്റെ പാസ്‌പോര്‍ട്ട് വിവരങ്ങളും മുഖവും സിസ്റ്റത്തില്‍ റജിസ്റ്റര്‍ ചെയ്യണ്ടതുണ്ട്. തുടര്‍ യാത്രയ്ക്ക് റജിസ്‌ട്രേഷന്‍ ആവശ്യമില്ല. പാസ്‌പോര്‍ട്ട് ആവശ്യമില്ലെങ്കിലും തങ്ങളുടെ എല്ലാ യാത്രാരേഖകളും എപ്പോഴും യാത്രക്കാര്‍ കയ്യില്‍ കരുതണം.

എമിറേറ്റ്‌സ് വിമാനത്തിലെ ബിസിനസ്, ഫാസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കാണ് ബയോമെട്രിക് സഞ്ചാര പാതയിലൂടെ ഈ സംവിധാനം ആദ്യ ഘട്ടത്തില്‍ അധിക്യതര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഒരു ഘട്ടത്തിലും മനുഷ്യ സഹായമില്ലാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നിക്കുകള്‍ ഉപയോഗിച്ചുള്ള യാത്ര ചെയ്യാം. ഈ സംവിധാനത്തിലൂടെയുള്ള യാത്ര അനുഭവങ്ങളുടെ പ്ലാറ്റ്‌ഫോമാണ് സാങ്കേതിക വാരത്തില്‍ ജിഡിആര്‍എഫ്എ ഒരുക്കിയിരിക്കുന്നത്. ഒപ്പം തന്നെ വകുപ്പിന്റെ വിവിധ പുതിയ സ്മാര്‍ട്ട് പ്രൊജക്റ്റുകളുടെ പ്രദര്‍ശനവും പവലിയനിലുണ്ട്. ദുബായ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലെ ഷെയ്ഖ് സഈദ് ഹാളിലെ (എസ് 1 എ 1) എന്ന ഏരിയയിലാണ് ദുബായ് ജിഡിആര്‍എഫ്എ പവലിയന്‍ ഉള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക