Image

സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം : സോഷ്യല്‍ ഫോറം പ്രതിഷേധ സംഗമം 11 ന്

Published on 09 October, 2019
സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം : സോഷ്യല്‍ ഫോറം പ്രതിഷേധ സംഗമം 11 ന്

റിയാദ്: ഇന്ത്യാ രാജ്യത്തെ വിവിധ മേഖലകളില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു പ്രധാനമന്ത്രിക്ക് കത്തെഴുതിയ ചലച്ചിത്ര  സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്, കേരളാ സംസ്ഥാന കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 11 ന് (വെള്ളി) രാത്രി 8.30ന് റിയാദ്, ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തിലാണ് സംഗമം .

ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നവര്‍ മുസ് ലിംകളും ദളിതരുമാണ്, അതിനാല്‍ തന്നെ അവര്‍ക്കുവേണ്ടി ശബ്ദിക്കേണ്ടവര്‍ നിശബ്ദത പാലിക്കുമ്പോള്‍ ഇത്തരം സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ശ്ലാഘനീയമാണെന്നും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കല്‍ ഓരോ ഇന്ത്യന്‍ പൗരന്റേയും കടമയാണെന്നും ഇതിന്റെ ഭാഗമായാണ് റിയാദിലെ രാഷ്ട്രീയ സാംസ്‌ക്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് സോഷ്യല്‍ ഫോറം പ്രതിഷേധ സംഗമം നടത്തുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക