Image

കരാറില്ലാത്ത ബ്രെക്‌സിറ്റ് ഒഴിവാക്കാനുള്ള ഹര്‍ജി കോടതി തള്ളി

Published on 09 October, 2019
കരാറില്ലാത്ത ബ്രെക്‌സിറ്റ് ഒഴിവാക്കാനുള്ള ഹര്‍ജി കോടതി തള്ളി
ലണ്ടന്‍: കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നതില്‍ നിന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സ്‌കോട്ടിഷ് കോടതി തള്ളി.

ഒക്ടോബര്‍ 19നു മുന്‍പ് പിന്‍മാറ്റ കരാര്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ബ്രെക്‌സിറ്റ് തീയതി നീട്ടിവയ്ക്കാന്‍ യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ഥിക്കാന്‍ പ്രധാനമന്ത്രിയോടു നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍, ഇത്തരമൊരു നിര്‍ദേശം കോടതിയുടെ ഭാഗത്തുനിന്നു നല്‍കാനുള്ള സാഹചര്യമില്ലെന്നും പ്രധാനമന്ത്രി നിയമപരമായി പ്രവര്‍ത്തിക്കേണ്ട ആളാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്.

സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ ഏതെങ്കിലും പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തിനു തന്നെ വിരുദ്ധമാകും. ഭരണഘടനാപരമായി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രിക്കും സര്‍ക്കാരിനും ബാധ്യതയുണ്ട്. അതു ലംഘിക്കപ്പെട്ടാലുള്ള സാഹചര്യം ഇപ്പോള്‍ പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക