Image

അമിതവണ്ണം തടയാന്‍ ഷുഗര്‍ ടാക്‌സ്

Published on 09 October, 2019
അമിതവണ്ണം തടയാന്‍ ഷുഗര്‍ ടാക്‌സ്

ബര്‍ലിന്‍: കുട്ടികളിലെ പൊണ്ണത്തടി തടയുന്നതിന് രാജ്യത്ത് ഷുഗര്‍ ടാക്‌സ് ഏര്‍പ്പെടുത്തണമെന്ന് ജര്‍മനിയിലെ ശിശുരോഗ വിദഗ്ധരുടെ സംഘടന ആവശ്യപ്പെട്ടു.

ഇതൊരു ഫലപ്രദമായ മാര്‍ഗമാണെന്ന് പല രാജ്യങ്ങളിലും തെളിഞ്ഞിട്ടുണ്ടെന്നും പ്രഫഷണള്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രീഷ്യന്‍സ് ആന്‍ഡ് യൂത്ത് ഫിസിഷ്യന്‍സ് പ്രസിഡന്റ് തോമസ് ഫിഷ്ബാച്ച് അവകാശപ്പെടുന്നു.

ഷുഗര്‍ ടാക്‌സ് വഴിയുണ്ടാകുന്ന വിലവര്‍ധന മധുരമുള്ള ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം കുറയാന്‍ കാരണമാകുമെന്നാണ് വാദം. അതിമധുരമുള്ള പാനീയങ്ങളുടെ വില്‍പ്പന ഇത്തരത്തില്‍ പല രാജ്യങ്ങളിലും കുറഞ്ഞിട്ടുള്ളതായും സംഘടന ചൂണ്ടിക്കാട്ടുന്നു.

ആല്‍ക്കഹോളിക് പാനീയങ്ങളില്‍ മധുരം ചേര്‍ക്കുന്നതിന് ജര്‍മനിയില്‍ നിലവില്‍ നികുതി നിലവിലുള്ളതുമാണ്. 2004ല്‍ ഇത് ഏര്‍പ്പെടുത്തിയതു മുതല്‍ ഇത്തരം പാനീയങ്ങളുടെ വില്‍പ്പനയില്‍ 80 ശതമാനം കുറവുണ്ടായെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക