Image

വികൃതിയി'ലെ കഥയും കഥാപാത്രങ്ങളും പകര്‍ന്ന സന്ദേശം ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു'; ഈ ചിത്രം നിങ്ങള്‍ കാണാതെ പോവരുതെന്ന് ഗായകന്‍ ഹരിശങ്കറിന്റെ അമ്മയുടെ കുറിപ്പ്

Published on 09 October, 2019
വികൃതിയി'ലെ കഥയും കഥാപാത്രങ്ങളും പകര്‍ന്ന സന്ദേശം ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു'; ഈ ചിത്രം നിങ്ങള്‍ കാണാതെ പോവരുതെന്ന് ഗായകന്‍ ഹരിശങ്കറിന്റെ അമ്മയുടെ കുറിപ്പ്

സൗബിനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'വികൃതി' എന്ന ചിത്രത്തെ അഭിനന്ദിച്ച്‌ ഗായകന്‍ ഹരിശങ്കറിന്റെ അമ്മ ലക്ഷ്മി ശ്രീകുമാര്‍. മനോവികാരങ്ങള്‍ക്ക് വലിയ അര്‍ത്ഥമൊന്നും ഇല്ലാത്ത നമ്മുടെ ജീവിതത്തില്‍ അവയുടെ തീവ്രത അനുഭവഭേദ്യമാക്കുക അത്ര എളുപ്പമല്ലെന്നും എന്നാല്‍ വികൃതി കണ്ടത് വേറിട്ട അനുഭവം ആയെന്നും ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും അവ പകര്‍ന്ന സന്ദേശങ്ങളും തന്റെ ഹൃദയത്തെ ഗാഢമായി സ്പര്‍ശിച്ചു എന്നുമാണ് അവര്‍ കുറിപ്പില്‍ വ്യക്തമാക്കിയത്. ചിത്രം നിങ്ങള്‍ കാണാതിരിക്കരുതെന്നും അവര്‍ കുറിച്ചു.


കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ അപമാനിക്കപ്പെട്ട ശാരീരികപരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയുടെ കഥയാണ് ചിത്രം പറയുന്നത്. സുരാജ് വെഞ്ഞാറമൂടാണ് എല്‍ദോയുടെ വേഷത്തിലെത്തുന്നത്. ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച ആളിന്റെ വേഷത്തിലാണ് സൗബിന്‍ ചിത്രത്തിലെത്തുന്നത്.

നവാഗതനായ എംസി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. സുരഭി ലക്ഷ്മി, നായികാ നായകന്മാര്‍ ഫെയിം വിന്‍സി, മറീന മൈക്കിള്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, ബാബുരാജ്, നെബീഷ്, ബിട്ടോ ഡേവീസ്, അനിയപ്പന്‍, നന്ദകിഷോര്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക