Image

ലോക്പാല്‍ ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍

Published on 09 May, 2012
ലോക്പാല്‍ ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍
ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ അടുത്തയാഴ്ച രാജ്യസഭ ചര്‍ച്ച ചെയ്യും. പ്രതിപക്ഷ പാര്‍ട്ടികളുടെയും സഖ്യകക്ഷികളുടെയും ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചില ഭേദഗതികളോടെ ലോക്പാല്‍ ബില്‍ ലോക്സഭ പാസാക്കിയിരുന്നു. ലോക്സഭ പാസാക്കിയ ബില്‍ അതേപടി രാജ്യസഭയില്‍ പാസാക്കാന്‍ സര്‍ക്കാരിനു കഴിയില്ല. രാജ്യസഭയില്‍ യുപിഎയ്ക്കു ഭൂരിപക്ഷമില്ല. യുപിഎയ്ക്കുള്ളില്‍ത്തന്നെ ബില്ലിലെ വ്യവസ്ഥകളോട് എതിര്‍പ്പുമുണ്ട്. സംസ്ഥാനങ്ങളെ ബാധിക്കുന്ന ലോകായുക്ത ബില്‍ ഏറ്റവും ശക്തമായി എതിര്‍ക്കുന്നതു മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ്.

ഭേദഗതികളോടെയാണു രാജ്യസഭ ബില്‍ പാസാക്കുന്നതെങ്കില്‍ അതു വീണ്ടും ലോക്സഭ പരിഗണിക്കേണ്ടി വരും. കഴിഞ്ഞ ഏതാനും മാസങ്ങളായി പുതിയ ഭേദഗതികളില്‍ അഭിപ്രായസമന്വയത്തിനായി വിവിധ പാര്‍ട്ടികളുമായി സര്‍ക്കാര്‍ ചര്‍ച്ചയിലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക