Image

കൂടത്തായി കൊലപാതക പരമ്‌ബര: പ്രതികളെ വ്യാഴാഴ്‌ച ഹാജരാക്കും

Published on 09 October, 2019
കൂടത്തായി കൊലപാതക പരമ്‌ബര: പ്രതികളെ വ്യാഴാഴ്‌ച ഹാജരാക്കും
കോഴിക്കോട്‌: കൂടത്തായി കൊലപാതക കേസിലെ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കു0.

 കേസില്‍ റിമാന്‍ഡിലുള്ള പ്രതികളുടെ കസ്റ്റഡി അപേക്ഷ വ്യാഴാഴ്‌ച കോടതി പരിഗണിക്കും. താമരശേരി ജുഡീഷല്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ കേസ്‌ പരിഗണിക്കുക.

ഒന്നാം പ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ കസ്റ്ഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. മാത്യുവിന്‍റെ ജാമ്യാപേക്ഷയും വ്യാഴാഴ്‌ച കോടതി പരിഗണിക്കും.

ദിവസങ്ങള്‍ കടന്നുപോകുമ്‌ബോള്‍ കൊലപാതക പരമ്‌ബരയില്‍ കൂടുതല്‍ കഥകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്‌. തെളിവുകള്‍ ശേഖരിക്കുന്നതിനും മറ്റുമായി 15 ദിവസത്തേക്ക്‌ കസ്‌റ്റഡിയില്‍ ലഭിക്കാനാണ്‌? അപേക്ഷ നല്‍കിയിരിക്കുന്നത്‌.

കൊലപാതകങ്ങള്‍ക്ക്‌ പിന്നില്‍ വന്‍ ആസൂത്രണം നടന്നിട്ടുള്ളതായും കൊലപാതകങ്ങളുടെ ചുരുളഴിക്കാന്‍ വിശദമായ അന്വേഷണം വേണ്ടി വരുമെന്നും, ഇതിനായി പ്രതികളെ കട്ടപ്പനയിലെത്തിച്ച്‌തെളിവെടുപ്പ്‌ നടത്തേണ്ടതുണ്ടെന്നും പൊലീസ്‌കസ്‌റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക