Image

ക്യൂന്‍സ് മിഷനില്‍ വി.എസ്താപ്പാനോസിന്റെ തിരുനാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സാബു തടിപ്പുഴ Published on 08 May, 2012
ക്യൂന്‍സ് മിഷനില്‍ വി.എസ്താപ്പാനോസിന്റെ തിരുനാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂയോര്‍ക്ക് : ക്യൂന്‍സ് ക്‌നാനായ മിഷനില്‍ വി. എസ്താപ്പാനോസിന്റെ തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മെയ് 11 വൈകീട്ട് 6.30ന് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് തറയ്ക്കലിന്റെ നേതൃത്വത്തില്‍ കൊടിയേറ്റം, ലിദിഞ്ഞ്, നോവേന, വിശുദ്ധ കുര്‍ബ്ബാന.

മെയ് 12 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.00മണിക്ക് യുവജനങ്ങളുടെ നേതൃത്വത്തില്‍ കാര്‍ണിവല്‍ തുടര്‍ന്ന ഭക്തി നിര്‍ഭരമായ കുര്‍ബ്ബാനയും വേസ്പ്പരയും തുടര്‍ന്ന് റിഥം ന്യൂയോര്‍ക്ക് ഒരുക്കുന്ന ഗാനമേളയും കലാസന്ധ്യയും.

മെയ് 13-ാം തീയ്യതി ഞായറാഴ്ച 3.30ന് ലദീഞ്ഞ് സെന്റ് തോമസ് കപ്പേളയില്‍, തുടര്‍ന്ന് വിശുദ്ധന്റെ തിരുരൂപവും വഹിച്ചുകൊണ്ടുള്ള പ്രൗഢ ഗംഭീരമായ പ്രദക്ഷിണം. പ്രദക്ഷിണത്തിന് അകംമ്പടി സേവിച്ചുകൊണ്ട് “ലോംങ്ങ് ഐലന്റ് താളലയ”ത്തിന്റെ നേതൃത്വത്തില്‍ ശിങ്കാരിമേളം.

ഫാ. സജി പിണര്‍ക്കയിലിന്റെ നേതൃത്വത്തില്‍ ആഘോഷപൂര്‍വ്വമായ പാട്ടുകുര്‍ബ്ബാന. വചനസന്ദേശം ഫാ. ബിനോയ് മാരിപ്പാട്ട് സി.എം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക