Image

അയ്യപ്പനും കോശിയും പാലക്കാട് അട്ടപ്പാടിയില്‍ ചിത്രീകരണം തുടങ്ങി

Published on 08 October, 2019
അയ്യപ്പനും കോശിയും പാലക്കാട് അട്ടപ്പാടിയില്‍ ചിത്രീകരണം തുടങ്ങി

അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിക്കുന്ന അയ്യപ്പനും കോശിയും പാലക്കാട് അട്ടപ്പാടിയില്‍ ചിത്രീകരണം തുടങ്ങി. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍

അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായി ബിജു മേനോനും, പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായി പൃഥ്വിരാജും എത്തുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് സച്ചി സ്വന്തം സംവിധാനത്തില്‍ രണ്ടാമത്തെ സിനിമ ഒരുക്കുന്നത്.


സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിര്‍മാണ വിതരണ കമ്ബനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സാണ് നിര്‍മാണം. ജേക്സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും. സുദീപ് ഇളമണ്‍ ആണ് ക്യാമറ. പതിനെട്ടാം പടി, ഫൈനല്‍സ് എന്നീ സിനിമകള്‍ക്ക് ശേഷം സുദീപ് ക്യാമറ ചെയ്യുന്ന ചിത്രമാണിത്. അയ്യപ്പനും കോശിയും. പാലക്കാടും അട്ടപ്പാടിയിലുമായാണ് പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക