Image

ആദിത്യ വര്‍മ്മ നവംബര്‍ എട്ടിന് പ്രദര്‍ശനത്തിന് എത്തും

Published on 08 October, 2019
ആദിത്യ വര്‍മ്മ നവംബര്‍ എട്ടിന് പ്രദര്‍ശനത്തിന് എത്തും

വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ആദിത്യ വര്‍മ്മ. ചിത്രം നവംബര്‍ എട്ടിന് പ്രദര്‍ശനത്തിന് എത്തും . ഗിരീശായയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


വര്‍മ്മ എന്ന പേരില്‍ ആദ്യം ചിത്രം സംവിധാനം ചെയ്തത് ബാല ആയിരുന്നു. എന്നാല്‍ പിന്നീട് സംവിധായകനെ മാറ്റി പുതിയ രീതിയില്‍ സിനിമ സംവിധാനം ചെയ്യുകയായിരുന്നു. ബനിത സന്ധു ആണ് ചിത്രത്തിലെ നായിക. പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. രഥന്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ഇ4 എന്റര്‍ടെയിന്‍മെന്റ്‌ ആണ് ചിത്രം നിര്‍മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക