Image

കേസ് വെല്ലുവിളി നിറഞ്ഞത്, അന്വേഷണ സംഘം വിപുലീകരിക്കും;ഡി.ജി.പി

Published on 08 October, 2019
കേസ് വെല്ലുവിളി നിറഞ്ഞത്, അന്വേഷണ സംഘം വിപുലീകരിക്കും;ഡി.ജി.പി

തിരുവനന്തപുരം :കൂടത്തായി കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഏറെ വെല്ലുവിളി നിറഞ്ഞ കേസാണ് ഇത് അതിനാല്‍ തന്നെ കേരളത്തിലെ മികച്ച ഉദ്യോഗസ്ഥരെ തന്നെ അന്വേഷണത്തിനായി നിയോഗിക്കും. ഇതു സംബന്ധിച്ച്‌ എസ്.പി കെ.ജി സൈമണുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


മൃതദേഹങ്ങളിലെ സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുക വെല്ലുവിളിയാണ്. ഇത് കണ്ടെത്തുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നത്. സയനൈഡ് എങ്ങനെ കിട്ടി എന്നതും പ്രധാനമാണെന്നും ഡി.ജി.പി പറഞ്ഞു.

കാലപ്പഴക്കവും സാക്ഷിയില്ലാത്തതുമായ വെല്ലുവിളി മറികടക്കേണ്ടതുണ്ട്. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കണം.

 ഒപ്പം സാഹചര്യ തെളിവുകളേയും കൂടുതലായി ആശ്രയിക്കേണ്ടിവരും. നേരിട്ടും അല്ലാതേയുമുള്ള എല്ലാവരേയും ചോദ്യം ചെയ്യും. അന്വേഷണം ബുദ്ധിമുട്ടേറിയതിനാല്‍ ഓരോ കേസിലും പ്രത്യേകം എഫ് ഐ ആര്‍ ഇടുകയാണ് ഉത്തമമെന്നും ജോളിയെ കസ്റ്റഡിയില്‍ കിട്ടിയാല്‍ അന്വേഷണത്തിന്റെ രൂപരേഖ മാറുമെന്നും ഡി.ജി.പി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക