Image

കൂടത്തായി ; ദുരൂഹ മരണങ്ങളില്‍ കൂടുതല്‍ കൃത്യത വരുത്താന്‍ ശാസ്ത്രീയ പരിശോധന ; മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ്; കുടുംബാംഗങ്ങളുടെ ഡിഎന്‍എയും പരിശോധിക്കും

Published on 08 October, 2019
കൂടത്തായി ; ദുരൂഹ മരണങ്ങളില്‍ കൂടുതല്‍ കൃത്യത വരുത്താന്‍ ശാസ്ത്രീയ പരിശോധന ; മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ്; കുടുംബാംഗങ്ങളുടെ ഡിഎന്‍എയും പരിശോധിക്കും

കോഴിക്കോട് : കൂടത്തായിയിലെ ദുരൂഹ മരണങ്ങളില്‍ കൂടുതല്‍ കൃത്യത വരുത്താന്‍ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനകളിലേക്ക്. കല്ലറകളില്‍നിന്ന് പുറത്തെടുത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തും. കുടുംബാംഗങ്ങളുടെ ഡിഎന്‍എയും പരിശോധിക്കും. ഇതിനായി പൊന്നാമറ്റം ടോം തോമസ്-അന്നമ്മ തോമസ് ദമ്ബതികളുടെ മകന്‍ റോജോ തോമസിനെ അമേരിക്കയില്‍നിന്ന് വിളിച്ചുവരുത്തും.

കൂടുതല്‍ കൃത്യത ഉറപ്പാക്കാന്‍ ഡിഎന്‍എ, ഫോറന്‍സിക് പരിശോധനകള്‍ അമേരിക്കയില്‍ നടത്താനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. പരിശോധനകള്‍ അമേരിക്കയില്‍ നടത്താമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മൃതദേഹങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുള്ളതിനാലാണ് ഡിഎന്‍എ ടെസ്റ്റ് ഇവിടെ നടത്താന്‍ സാധിക്കാത്തത്. ഇതിനുള്ള സംവിധാനം അമേരിക്കയില്‍ മാത്രമാണ് നിലവിലുള്ളത്. അതേസമയം അമേരിക്കയില്‍ പരിശോധന നടത്താന്‍ സര്‍ക്കാരിന്‍റെ അനുമതി ആവശ്യമാണ്. ഇതിനായി പൊലീസ് മേധാവി മുഖേന അന്വേഷണസംഘം ഉടന്‍ അനുമതി തേടും.

കുടുംബ കല്ലറയില്‍നിന്ന് പുറത്തെടുത്ത മൃതദേഹ അവശിഷ്ടങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിയാനാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. ഇത് കൂടാതെ സയനൈഡിന്‍റെ അംശമുണ്ടോയെന്ന അറിയുന്നതിനുള്ള പരിശോധനകളും നടത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക