Image

കണ്ണിന് ചികിത്സക്കെത്തിയ മൂന്നുവയസുകാരന്‍ മരിച്ചു; ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം

Published on 08 October, 2019
കണ്ണിന് ചികിത്സക്കെത്തിയ മൂന്നുവയസുകാരന്‍ മരിച്ചു; ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം

കോഴിക്കോട്: മൂന്ന് വയസുകാരന്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് മരിച്ചെന്നാരോപിച്ച്‌ കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് മുന്നില്‍ മൃതദേഹവുമായെത്തി ബന്ധുക്കളുടെ പ്രതിഷേധം. മലപ്പുറം ചേളാരി സ്വദേശിയായ രാജേഷിന്റെ മകന്‍ അനയ് ആണ് മരിച്ചത്. അനസ്‌തേഷ്യ കൊടുത്തതിനെത്തുടര്‍ന്ന് കുട്ടി കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.


കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കണ്ണിന് അപകടം പറ്റിയ അനയയെ ഇന്നലെയാണ് കോംട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കുട്ടിയുടെ ആരോഗ്യനില പരിഗണിക്കാതെ ആശുപത്രി അധികൃതര്‍ അനസ്‌തേഷ്യ നല്‍കിയതിനെതുടര്‍ന്ന് കുഴഞ്ഞ് വീണ് കുട്ടി മരിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.


കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധിച്ചത്.ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പ്രത്യേകസംഘം ഇന്ന് കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. പരാതിയില്‍ ആശുപത്രിക്കെതിരെ നരഹത്യക്ക് കേസെടുക്കുമെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക