പ്രണയത്തിലായിരുന്നില്ല; വിവാഹം ചെയ്‌തത് കുഞ്ഞിനെ നോക്കാന്‍; ജോളിയെ തള്ളി ഷാജു
VARTHA
08-Oct-2019
VARTHA
08-Oct-2019

കോഴിക്കോട്: തങ്ങള്‍ ഇരുവരും പ്രണയത്തിലായിരുന്നെന്ന ആരോപണങ്ങള്‍ തള്ളി ഷാജു. കൂടത്തായി കൊലപാതക പരമ്‌ബരയെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തതിനു ശേഷം വിട്ടയച്ചതിനു പിന്നാലെയാണ് മുമ്‌ബു വന്ന വാര്‍ത്തകളേയും ജോളിയേയും തള്ളി ഷാജു രംഗത്തെത്തിയത്.
വിവാഹം പോലും ജോളിയുടെ തിരക്കഥയ്‌ക്ക് അനുസരിച്ച് നടന്നതാണെന്ന സംശയമാണ് ഇപ്പോഴുള്ളതെന്ന് ഷാജു മാധ്യമങ്ങളോട് പറഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നില്ലെന്നും കുട്ടിയുടെ സംരക്ഷണം ഓര്‍ത്താണ് രണ്ടാമതൊരു വിവാഹത്തിന് സമ്മതിച്ചതെന്നും ഷാജു പറഞ്ഞു. ജോളി ഒരുപാട് ഫോണ്‍വിളികള്‍ നടത്താറുണ്ടായിരുന്നു.

ഉന്നതബന്ധങ്ങളെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ഷാജു പറഞ്ഞു.
ഈ ഫോണ്‍ വിളിയില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, ചോദ്യം ചെയ്യാതിരുന്നത് കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാതിരിക്കാനാണന്നും ഷാജു പറഞ്ഞു.
ഈ ഫോണ്‍ വിളിയില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, ചോദ്യം ചെയ്യാതിരുന്നത് കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാതിരിക്കാനാണന്നും ഷാജു പറഞ്ഞു.
ഭര്‍ത്താവെന്ന നിലയില്‍ ജോളിക്ക് നിയമ-സാമ്‌ബത്തിക സഹായം നല്‍കുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാനും ഇയാള്‍ തയ്യാറായില്ല.
ജോളിയുടെ ജോലിയെക്കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നില്ലെന്നും കേസന്വേഷണത്തിന് ശേഷമാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും ഷാജു പറഞ്ഞു.
ജോളിയുടെ ജോലിയെക്കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നില്ലെന്നും കേസന്വേഷണത്തിന് ശേഷമാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും ഷാജു പറഞ്ഞു.
സിലിയുടെ മരണത്തിന് മുമ്‌ബ് ജോളിയുമായി ഒറ്റയ്‌ക്ക് ഒരിടത്തും പോയിട്ടില്ല. ജോളിയാണ് വിവാഹത്തിന് മുന്‍കൈ എടുത്തത്.
പൊന്നാമറ്റം വീട്ടില്‍ നിന്ന് രേഖകള്‍ കടത്തിയെന്ന ആരോപണത്തെ തള്ളിയ ഷാജു വസ്‌ത്രങ്ങളും മറ്റുമാണ് എടുത്തതെന്നും വിശദീകരിച്ചു. ജോളി തന്നെയും അപായപ്പെടുത്താന്‍ ശ്രമിച്ചേക്കാമെന്നും ഷാജു പറഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments