Image

സീറോ മലബാര്‍ വാല്‍സിംഗ്‌ഹാം തീര്‍ത്ഥാടനം ജൂലൈ 15-ന്‌; മാര്‍ റെമിജിയുസ്‌ പിതാവ്‌ മുഖ്യാഥിതി

Published on 08 May, 2012
സീറോ മലബാര്‍ വാല്‍സിംഗ്‌ഹാം തീര്‍ത്ഥാടനം ജൂലൈ 15-ന്‌; മാര്‍ റെമിജിയുസ്‌ പിതാവ്‌ മുഖ്യാഥിതി
വാല്‍സിംഗ്‌ഹാം : യു കെ യിലെ ലൂര്‌ദ്ദെന്നറിയപ്പെടുന്ന പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍സിംഗ്‌ഹാമില്‍, സീറോ മലബാര്‍ സഭയുടെ ആറാമത്‌ തീര്‍ത്ഥാടനം ഭക്തി സാന്ദ്രമായി കൊണ്ടാടുന്നു. മരിയ ഭക്തരായ ആയിരങ്ങള്‍ പങ്കെടുക്കാറുള്ള തീര്‍ത്ഥാടനത്തില്‍ ഈ വര്‌ഷം താമരശ്ശേരി രൂപതയുടെ അഭിവന്ദ്യ മെത്രാന്‍ മാര്‍ റെമിജിയുസ്‌ ഇഞ്ചനാനിയില്‍ പിതാവ്‌ മുഖ്യ അതിഥിയായി പങ്കെടുക്കും. സഭാ പണ്ഡിതനും , ആധ്യാത്മിക, വിദ്യാഭ്യാസ, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവും, പ്രവാസി ലോകത്ത്‌ ആത്‌മീയ ദീപവും, ആഫ്രിക്കന്‍ ദാരിദ്ര മേഖലയില്‍ സാന്ത്വനത്തിന്റെ ഹൃദയ സ്‌പര്‍ശിയും, അശരണരുടെയും, ആലംബ ഹീനരുടെയും അത്താണിയും, മികച്ച വാഗ്മിയുമായ താമരശ്ശേരി രൂപതയുടെ മഹാ ഇടയന്റെ അനുഗ്രഹീത സാന്നിദ്ധ്യം വാല്‍സിംഗ്‌ഹാം തീര്‍ത്ഥാടനത്തിനു ആത്മീയ ശോഭ പകരും.

തന്റെ പൌരോഹിത്യ ജൂബിലി വര്‍ഷത്തില്‍ മാതാവിന്റെ പ്രശസ്‌ത തീര്‍ത്ഥാടന കേന്ദ്രത്തില്‍ തീര്‍ത്ഥാടന ബലി തന്നെ അര്‍പ്പിക്കുവാന്‍ കഴിയുന്നത്തിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ്‌ തീക്ഷണ മരിയന്‍ ഭക്തനും, തന്റെ നാമധേയത്തില്‍ പോലും `മരിയ' ഉള്‍ക്കൊള്ളിച്ച മാര്‍ റെമിജിയുസ്‌ മരിയ പോള്‍ ഇന്‌ച്ചനാനിയില്‍ പിതാവ്‌.

ഈസ്റ്റ്‌ ആന്‍ഗ്ലിയായിലെ പ്രമുഖ കത്തോലിക്ക കൂട്ടായ്‌മ്മയായ കേംബ്രിഡ്‌ജ്‌ സീറോ മലബാര്‍ കാത്തലിക്ക്‌ കമ്മ്യുനിറ്റിയാണ്‌ ഈ വര്‍ഷത്തെ തീര്‍ത്താടനം ഏറ്റെടുത്തു നടത്തുന്നത്‌. സീറോ മലബാര്‍ ചാപ്ലിനും, വാല്‍സിംഗ്‌ഹാം തീര്‍ത്താടനത്തിന്റെ സംഘാടകനുമായ ഫാ മാത്യു ജോര്‍ജ്ജ്‌ വണ്ടാലക്കുന്നേല്‍ ആണ്‌ തീര്‍ത്താടനത്തിന്റെ മുഖ്യ നേതൃത്വം വഹിക്കുന്നത്‌.പരിശുദ്ധ മാതാവിന്റെ മധ്യസ്‌ത്തതയില്‍ അനേകം അത്ഭുത അനുഗ്രഹങ്ങള്‍ ഓരോ വര്‍ഷവും ലഭിക്കാറുള്ള സീറോ മലബാര്‍ തീര്‍ത്ഥാടനം യു കെ യിലെ ഏറ്റവും വലിയ അഭയവും ആശ്രയവും കിട്ടുന്ന ഇടമായാണ്‌ മലയാളി മാതൃ ഭക്തര്‍ കണക്കാക്കുന്നത്‌.ഈ വര്‍ഷം എഴായിരത്തോളം തീര്‍ത്താടകരെയാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഉച്ചക്ക്‌ 12 :00 മണിക്ക്‌ വാല്‌ശിങ്ങാമിലെ െ്രെഫഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ നിന്നും വാല്‌ശിങ്ങാമിലെ സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള തീര്‍ത്ഥാടനം ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട്‌ മരിയ ഭക്തര്‍ വാല്‌ശിങ്ങാം മാതാവിന്റെ രൂപവും ഏന്തി വര്‍ണ്ണാഭമായ മുത്തുക്കുടകളുടെ അകമ്പടിയോടെ നടന്നു നീങ്ങും.

സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം അടിമ വെക്കല്‍, തീര്‍ത്ഥാടന സന്ദേശം തുടര്‍ന്ന്‌ ഭക്ഷണത്തിനായുള്ള ഇടവേള. ഉച്ചകഴിഞ്ഞു 2:45 നു അഭിവന്ദ്യനായ മാര്‍ റെമിജിയുസ്‌ ഇഞ്ചനാനിയില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ സമൂഹ ബലി നടത്തപ്പെടും. സമാപനത്തോടനുബന്ധിച്ചു അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരെ വാഴിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌

ടോജോ ചെറിയാന്‍ 7877854744
റോബിന്‍ കുര്യാക്കോസ്‌07961425750
റോയ്‌മോന്‍ ചാക്കോ07960665323
ജോജി ജോസഫ്‌07545233760
റോസമ്മ ജോസ്‌ 07898753525
ഷേര്‍ലി ജോസി07930481388
സീറോ മലബാര്‍ വാല്‍സിംഗ്‌ഹാം തീര്‍ത്ഥാടനം ജൂലൈ 15-ന്‌; മാര്‍ റെമിജിയുസ്‌ പിതാവ്‌ മുഖ്യാഥിതിസീറോ മലബാര്‍ വാല്‍സിംഗ്‌ഹാം തീര്‍ത്ഥാടനം ജൂലൈ 15-ന്‌; മാര്‍ റെമിജിയുസ്‌ പിതാവ്‌ മുഖ്യാഥിതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക