Image

2020 പിസിഎന്‍എകെ പെന്‍സില്‍വേനിയ ഒരുക്കങ്ങള്‍ ആരംഭിച്ചു

Published on 07 October, 2019
2020 പിസിഎന്‍എകെ പെന്‍സില്‍വേനിയ ഒരുക്കങ്ങള്‍ ആരംഭിച്ചു
അറ്റ്‌ലാന്റ: 2020 ജൂലൈ 2 മുതല്‍ 5 വരെ പെന്‍സില്‍വേനിയിലുള്ള ലാങ്കാസ്റ്റര്‍ കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് നടത്തപ്പെടുന്ന മുപ്പത്തെട്ടാമത് പി.സി.എന്‍.എ.ക്കെ ദേശീയ ഭാരവാഹികളുടെയും, പ്രാദേശിക ഭാരവാഹികളുടെയും യോഗം സെപ്റ്റംബര്‍ 27,28 എന്നീ തീയതിളില്‍ ഫിലഡല്‍ഫിയ ഫുള്‍ഗോസ്പല്‍ അസംബ്ലിചര്‍ച്ചില്‍ വെച്ച് നടത്തപ്പെട്ടു.

27-ാം തിയതി വെള്ളിയാഴ്ച വൈകിട്ട് നടന്ന ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ പാസ്റ്റര്‍ റോബി മാത്യു (കണ്‍വീനര്‍), ബ്രദര്‍ സാമുവേല്‍ യോഹന്നാന്‍ (സെക്രട്ടറി), ബ്രദര്‍ വില്‍സണ്‍ തരകന്‍ (ട്രഷറാര്‍), ബ്രദര്‍ ഫിന്നി ഫിലിപ്പ് (യൂത്ത്‌കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ സോഫിവര്‍ഗീസ് (ലേഡീസ് കോര്‍ഡിനേറ്റര്‍), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (മീഡിയാകോര്‍ഡിനേറ്റര്‍) തുടങ്ങിയവരെ കൂടാതെ നോര്‍ത്ത് അമേരിക്കയുടെവിവിധ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ദേശീയ പ്രതിനിധികളും പങ്കെടുത്തു.

28-ാം തിയതി ശനിയാഴ്ച രാവിലെ 8 മണിക്ക് നടന്ന ദേശീയ, പ്രാദേശിക പ്രതിനിധികളുടെ സംയുക്ത യോഗത്തില്‍ നാളിതുവരെയുള്ള വിവിധ ക്രമീകരണങ്ങളെക്കുറിച്ച് ഭാരവാഹികള്‍ വിശദീകരിച്ചു.

കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി യോഹന്നാന്‍ ജോര്‍ജ്, ജേക്കബ് തോമസ് (താമസം), പാസ്റ്റര്‍സാം ചെറിയാന്‍ (ഭക്ഷണം), പാസ്റ്റര്‍ ഫിന്നിവര്‍ഗീസ്, പാസ്റ്റര്‍ ബെഞ്ചമിന്‍ തോമസ് (തിêവത്താഴം), ബ്ലെസന്‍ ബെന്നി (ലൈറ്റ്& സൗണ്ട്), ജോഷിന്‍ ഡാനിയേല്‍ (മലയാളംസംഗീതം), ഡോ. വിജി തോമസ് (മെഡിക്കല്‍), പാസ്റ്റര്‍ ജോയിവര്‍ഗീസ് ( പ്രാര്‍ത്ഥന), പാസ്റ്റര്‍ സ്റ്റീഫന്‍ ബെഞ്ചമന്‍ (റിസപ്ഷന്‍), ഡോ തോമസ് ഇഡുക്കള (രജിസ്റ്ററേഷന്‍), സാമുവേല്‍ ജോര്‍ജ് (സുരക്ഷിതത്വം), ജോണ്‍ മത്തായി (അഷറര്‍), പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായി പാസ്റ്റര്‍ റോയി ചെറിയാന്‍, പാസ്റ്റര്‍ ജോര്‍ജ് മാത്യു, പാസ്റ്റര്‍ ജോമോന്‍ ജോര്‍ജ് എന്നിവരേയും തിരഞ്ഞെടുത്തു.

2020 പിസിനാക്ക് കോണ്‍ഫറന്‍സിന്റെ വിജയത്തിനും, അനുഗ്രഹത്തിëമായി എല്ലാഞായറാഴ്ചയും വൈകിട്ട് 9 മുതല്‍ 10 വരെ (ഇ.എസ്.റ്റി) പ്രത്യേക പ്രാര്‍ത്ഥനയുണ്ടായിരിക്കുന്നതാണെന്ന് പ്രാര്‍ത്ഥനാ ലൈന്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ജോയി വര്‍ഗീസ് അറിയിച്ചു. 605.313.5396 എന്ന ഫോണ്‍ നമ്പറിലൂടെ 458041 പൗണ്ട് എന്ന ആക്‌സസ്‌കോഡ് ഉപയോഗിച്ച് പ്രാര്‍ത്ഥനാ ലൈനില്‍ പ്രവേശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 2020പിസിഎന്‍എക്കെ.ഒര്‍ഗ് (2020pcnak.org) എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാവിന്നതാണ”.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍ (മീഡിയ കോര്‍ഡിനേറ്റര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക