Image

ദീപാലയ ഫൗണ്ടേഷന്‍ ഉത്ഘാടനം ഹൂസ്റ്റണില്‍

Published on 07 October, 2019
ദീപാലയ ഫൗണ്ടേഷന്‍ ഉത്ഘാടനം ഹൂസ്റ്റണില്‍
ദീപാലയ ഫൗണ്ടേഷന്‍ 2019 ഒക്ടോബര്‍ 20 ന് ഹൂസ്റ്റണില്‍ ടോം റീഡ് (പേള്‍ലാന്‍ഡ് മേയര്‍ ), വൈ. ചാക്കോച്ചന്‍ (ദീപാലയ ഇന്‍ഡ്യാ പ്രസിഡന്റ് ) എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തനോല്‍ഘാടനം ചെയ്യപ്പെടുന്നു.

തദവസരത്തില്‍  സര്‍വ്വശ്രീ ഏ.ജെ. ഫിലിപ്പ് (ദീപാലയ ഇന്‍ഡ്യാ സി ഈ ഓ), കെ.പി. ജോര്‍ജ്ജ് (ഫോര്‍ട്ട് ബെന്‍ഡ്  കൗണ്ടി ജഡ്ജ് ),   ജൂലി മാത്യു (ഫോര്‍ട്ട് ബെന്‍ഡ്  കൗണ്ടി കോര്‍ട്ട് ജഡ്ജ് ), കെന്‍ മാത്യു (സ്റ്റാഫോര്‍ഡ് കൗണ്‍സില്‍മാന്‍), ജി.കെ.പിള്ള(ഫോമാ മുന്‍ പ്രസിഡന്റ് ) തുടങ്ങിയ വിശിഷ്ടാതി ഥികള്‍ ആശംസാപ്രസംഗങ്ങള്‍ നടത്തുമെന്ന് , ദീപാലയയുടെ അമേരിക്കയിലെ ഭാരവാഹികളായ  സി.ജി. ഡാനിയേല്‍ (പ്രസിഡന്റ് /സിഇഒ), ജോണ്‍ ജോസഫ്      (സെക്രട്ടറി), ഷിബിന്‍ ഡാനിയേല്‍(ട്രഷറര്‍) എന്നിവര്‍ അറിയിക്കുന്നു.

ഇന്ത്യയില്‍ കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ ദീപാലയാ ഫൗണ്ടേഷന്‍ നടത്തിവരുന്ന അതുല്യമായ സാമൂഹ്യ സേവനങ്ങളുടെ പ്രചോദനമാണ്     അമേരിക്കയില്‍ ദീപാലയാ ഫൗണ്ടേഷന്‍ തുടങ്ങിവെയ്ക്കാന്‍, അതിന്റെ സ്ഥാപക അംഗങ്ങളെ പ്രേരിപ്പിച്ചതെന്ന് പറയാം. അമേരിക്കയില്‍ ഏകദേശം 55% കുടുംബങ്ങളും സ്ഥിരമായി ദാനധര്‍മ്മങ്ങള്‍ നടത്തുന്നവരാണെന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത് . പ്രത്യേകിച്ചും ആരെങ്കിലും സഹായം ചോദിക്കുമ്പോള്‍ 85%    അമേരിക്കക്കാരും സന്മനസ്സോടെ ദാനം ചെയ്യുന്നതായും കാണപ്പെടുന്നു . ഈ കാഴ്ചപ്പാടുകളുടെ പിന്‍ബലത്തില്‍ ആവുന്നത്ര സഹായങ്ങള്‍ സമാഹരിച്ചുകൊണ്ട്, യഥാര്‍ത്ഥമായ സേവനങ്ങള്‍  അര്‍ഹരായ  കൂടുതല്‍ പേര്‍ക്ക് എത്തിച്ചുകൊടുക്കാനാണ്  ദീപാലയാ അമേരിക്കയില്‍ തുടങ്ങിവെയ്ക്കുന്നതെന്നു പറയട്ടെ . ഈ ഫൗണ്ടേഷന്‍ മുഖേന സമാഹരിക്കുന്ന മുഴുവന്‍ തുകകളും കൃത്യമായും സുതാര്യതയോടും വിനിയോഗിക്കുമെന്നതിന് ഉറപ്പുണ്ടായിരിക്കും .

ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂ ഡല്‍ഹിയില്‍ കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന  ഏറ്റവും വലിയ ധര്‍മസ്ഥാപനമായ ദീപാലയായുടെ സഹായസേവനങ്ങള്‍ ഇന്ത്യയിലാകെ വ്യാപിച്ചുകിടക്കുന്നു .വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസം , സ്ത്രീശാക്തീകരണം , വികലാംഗരെ സഹായിക്കല്‍, പൊതുജനാരോഗ്യം , ശിശുക്ഷേമം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഈ സംഘടന കര്‍മ്മനിരതമായിരിക്കുന്നു.

റിപ്പോര്‍ട്ട്: ഡോ. മാത്യു ജോയിസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക