Image

ദമ്പതികളെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന യുവാക്കള്‍ പിടിയില്‍; തുമ്പായത് മലയാളം സംസാരിച്ചത്

Published on 07 October, 2019
ദമ്പതികളെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന യുവാക്കള്‍ പിടിയില്‍; തുമ്പായത് മലയാളം സംസാരിച്ചത്


കോതമംഗലം: ഐരൂര്‍പാടത്ത് പ്രായമായ ദമ്പതികളെ അതിക്രൂരമായി മര്‍ദ്ദിച്ച് സ്വര്‍ണവും പണവും തട്ടിയ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പെഴയ്ക്കാപ്പിള്ളി പാണ്ടിയര്‍പ്പിള്ളി വീട്ടില്‍ നൗഫല്‍ (34), കോതമംഗലം അയിരൂര്‍പാടം കരയില്‍ ചിറ്റേത്തുകുടി വീട്ടില്‍ അര്‍ഷാദ് (26) എന്നിവരാണ് പിടിയിലായത്.

മുഖം മറച്ച് വന്ന അക്രമികളില്‍ ഒരാള്‍ ഉയരമുള്ളയാളും മറ്റേയാള്‍ ഉയരം കുറഞ്ഞയാളും ആയിരുന്നു, ഇരുവരും മലയാളം സംസാരിച്ചിരുന്നു എന്ന ദമ്പതികളുടെ മൊഴിയാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.  മോഷണത്തിന് ശേഷം ഒന്നാം പ്രതി ബംഗാളിയായ പണിക്കാരന്റെ സിംകാര്‍ഡ് ഉപയോഗിച്ച് മോഷണത്തിന് പിന്നില്‍ ബംഗാളികളാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ അക്രമത്തിനിടെ ഇരുവരും മലയാളം സംസാരിച്ചുവെന്ന ദമ്പതികളുടെ മൊഴി പോലീസിനെ പ്രതികളിലേക്ക് എത്താന്‍ സഹായിക്കുകയായിരുന്നു.  പ്രതിയായ നൗഫല്‍ വിദേശത്തേക്ക് പോകാന്‍ ശ്രമിച്ചുവെങ്കിലും പണം കണ്ടെത്താന്‍ സാധിക്കാതിരുന്നതിനാല്‍ യാത്ര മുടങ്ങുകയായിരുന്നു. തുടര്‍ന്ന് ബന്ധുവും മൂവാറ്റുപുഴയില്‍ വര്‍ക്ഷോപ്പ് ജോലി ചെയ്തുവന്നിരുന്ന അര്‍ഷാദുമായി ചേര്‍ന്ന് കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക