Image

സെന്റ് ലൂയിസ് മലയാളി അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 07 October, 2019
സെന്റ് ലൂയിസ് മലയാളി അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായി
 മലയാളി അസോസിയേഷന്‍ ഓഫ് സെന്റ് ലൂയിസിന്റെ അഭിമുഘ്യത്തില്‍ സെപ്റ്റംബര്‍ 28 നു സെന്റ് ലൂയിസ് ഹിന്ദു ടെംപിള്‍ ഓഡിറ്റോറിയത്തില്‍  ഓണം ആഘോഷിച്ചു. സെന്റ്  ലൂയിസിലെയും അടുത്തുള്ള  നഗരങ്ങളിയും മലയാളീ കുടുംബങ്ങള്‍ പങ്കെടുത്തു. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഒപ്പന, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, കോമഡി  ഡാന്‍സ്, ഓണപ്പാട്ടുക, മാവേലി വരവേല്‍പ്പ് തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരുന്നു.

25 ഇനങ്ങള്‍ ഉള്ള, വാഴയിലയില്‍ വിളമ്പിയ ഗംഭീര ഓണ സദ്യ ആഘോഷത്തിന്റെ ഒരു മുഖ്യ ആകര്‍ഷണമായിരുന്നു. ഓണസദ്യ പൂര്‍ണമായും മലയാളി കമ്മ്യൂണിറ്റി വോളന്റീര്‍ ചെയ്തു ആഘോഷമായി തയ്യാറാക്കിയതായിരുന്നു. ഇപ്പ്രാവശ്യത്തെ ഓണസദ്യയുടെ പ്രത്യേകത, സദ്യയ്ക്ക് വേണ്ട 70 ശതമാനത്തോളം പച്ചക്കറികള്‍ കമ്മ്യൂണിറ്റി മെംബേര്‍സ് അവരുടെ അടുക്കള തോട്ടങ്ങളില്‍ വിളയിച്ചതാരുന്നു എന്നുള്ളതാണ്. കുമ്പളം, വെള്ളരി, പയര്‍, വെണ്ട, കറിവേപ്പില തുടങ്ങിയ പച്ചക്കറികളും സദ്യ വിളമ്പാനുള്ള വാഴയിലയും കമ്മ്യൂണി മെംബേര്‍സ് തങ്ങളുടെ അടുക്കള തോട്ടങ്ങളില്‍ വിളയിച്ചു സംഭാവന നല്‍കുകയായിരുന്നു. നൂറോളം വോളന്റിയര്‍മാര്‍ സദ്യ തയ്യാറാക്കുന്നതിനും വിളമ്പുന്നതിനും സഹായിച്ചു.

അസോസിയേഷന്‍ പ്രസിഡന്റ് ഗോപാല്‍  ഉണ്ണികൃഷ്ണന്‍ സ്വാഗതവും, സെക്രട്ടറി സവിത കര്‍ത്ത നന്ദിയും പറഞ്ഞു.

സെന്റ് ലൂയിസ് മലയാളി അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായിസെന്റ് ലൂയിസ് മലയാളി അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായിസെന്റ് ലൂയിസ് മലയാളി അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായിസെന്റ് ലൂയിസ് മലയാളി അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക