Image

ഡാലസില്‍ മഹാത്മാഗാന്ധിയുടെ 150–ാം ജന്മദിനം ആഘോഷിച്ചു

പി.പി. ചെറിയാന്‍ Published on 07 October, 2019
ഡാലസില്‍ മഹാത്മാഗാന്ധിയുടെ 150–ാം ജന്മദിനം ആഘോഷിച്ചു
ഇര്‍വിങ്: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ഇര്‍വിങ് ഗാന്ധി മെമ്മോറിയല്‍ പാര്‍ക്കില്‍ ഒക്ടോബര്‍ 6 ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആഘോഷം ടെക്‌സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ഉദ്ഘാടനം ചെയ്തു.

ആധുനിക ലോകത്ത് മഹാത്മാജിയുടെ സന്ദേശം ഉള്‍ക്കൊളളാന്‍ തയാറാകണമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയും ടെക്‌സസ് സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഗവര്‍ണര്‍ ഓര്‍മപ്പെടുത്തി.

സ്വാതന്ത്ര്യം, സമത്വം, സമൂഹം, കുടുംബമൂല്യങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ സംസ്കാരം നിലനിര്‍ത്തുന്നതിനും പിന്തുടരുന്നതിനും  ഇന്ത്യന്‍ സമൂഹം പ്രകടിപ്പിക്കുന്ന താല്‍പര്യം പ്രത്യേകം പ്രശംസനീയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇന്നലെയും ഇന്നും നാളെയും മഹാത്മജിയെ കുറിച്ചുള്ള ചിന്തകള്‍ നിലനില്‍ക്കേണ്ടതാണെന്നും സാഹോദര്യം , അക്രമരാഹിത്യം, ഐക്യം എന്നിവയില്‍ അടിസ്ഥാനമാക്കിയാവണം പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തേണ്ടതെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.  സമാധാനത്തിന്റെ സന്ദേശവാഹകരായി അറിയപ്പെടുന്ന 15 പ്രാവുകളെ ഗവര്‍ണര്‍ അന്തരീക്ഷത്തിലേക്കു പറത്തിവിട്ടു.

ഗവര്‍ണര്‍ക്കു പുറമെ ഇര്‍വിങ് സിറ്റി മേയര്‍ റിക് സ്‌റ്റോഫര്‍, സ്‌റ്റേറ്റ് പ്രതിനിധി ജൂലി ജോണ്‍സന്‍, ഡെ.കോണ്‍സല്‍ ജനറല്‍ സുരേന്ദ്ര അധാന എന്നിവരും ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു. പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടകൂറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റാവു കര്‍വാല സ്വാഗതവും റാണാ ജാനി നന്ദിയും രേഖപ്പെടുത്തി. എല്ലാവര്‍ക്കും പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.

ഡാലസില്‍ മഹാത്മാഗാന്ധിയുടെ 150–ാം ജന്മദിനം ആഘോഷിച്ചുഡാലസില്‍ മഹാത്മാഗാന്ധിയുടെ 150–ാം ജന്മദിനം ആഘോഷിച്ചുഡാലസില്‍ മഹാത്മാഗാന്ധിയുടെ 150–ാം ജന്മദിനം ആഘോഷിച്ചുഡാലസില്‍ മഹാത്മാഗാന്ധിയുടെ 150–ാം ജന്മദിനം ആഘോഷിച്ചുഡാലസില്‍ മഹാത്മാഗാന്ധിയുടെ 150–ാം ജന്മദിനം ആഘോഷിച്ചുഡാലസില്‍ മഹാത്മാഗാന്ധിയുടെ 150–ാം ജന്മദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക