Image

ദൃശ്യം മോഡല്‍ ചരിത്ര വിജയം ആവര്‍ത്തിക്കാന്‍ ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും

Published on 07 October, 2019
ദൃശ്യം മോഡല്‍ ചരിത്ര വിജയം ആവര്‍ത്തിക്കാന്‍ ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ദൃശ്യം എന്ന സിനിമ. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം വിവിധ ഭാഷകളിലേക്കാണ് റീമേക്ക് ചെയ്യപ്പെട്ടത്. റീമേക്ക് ചെയ്യപ്പെട്ട ഭാഷകളിലെല്ലാം ചിത്രങ്ങള്‍ വലിയ രീതിയിലുള്ള വിജയവുമായിരുന്നു. മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ വിസ്മയകരമായ പ്രകടനവും ജിത്തു ജോസഫ് എന്ന യുവസംവിധായകന്റെ മേക്കിങ് മികവും കൊണ്ട് ബോളിവുഡിലെ ഒരു അത്ഭുത സിനിമയായി ഇപ്പോഴും ദൃശ്യം നിലനില്‍ക്കുന്നു. ഒരു ചിത്രം മാത്രമേ ജിത്തു ജോസഫും മോഹന്‍ലാലും ഒരുമിച്ച്‌ ചെയ്തിട്ടുള്ളൂ എങ്കിലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ വീണ്ടും കാത്തിരിക്കുകയാണ്. 


മോഹന്‍ലാല്‍ എന്ന നടനെ ഏറ്റവും മികവാര്‍ന്ന രീതിയില്‍ ഉപയോഗിക്കാന്‍ ജിത്തു ജോസഫ് എന്ന സംവിധായകന്‍ കഴിയുമെന്ന് ദൃശ്യം എന്ന ഒറ്റ സിനിമ കൊണ്ട് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ ഒരു ജിത്തു ജോസഫ് ചിത്രത്തിനായി വലിയ രീതിയിലുള്ള കാത്തിരിപ്പാണ് ഉള്ളത്. അത്തരം കാത്തിരിപ്പുകള്‍ ഒക്കെ വിരാമമിട്ടു കൊണ്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ദൃശ്യം ജോഡികളായ മോഹന്‍ലാലിനും ജീത്തു ജോസഫും വീണ്ടും ഒന്നിക്കാന്‍ പോവുകയാണ്. ഇരുവരും ഒന്നിക്കുന്ന ചിത്രം നവംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഏകദേശം നൂറോളം ദിവസങ്ങള്‍ ആയിരിക്കും ഷൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ എന്ന് പറയപ്പെടുന്നു.


ജിത്തു ജോസഫ് സിനിമകളെ അപേക്ഷിച്ച്‌ ഈ ചിത്രം ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കില്‍ ആയിരിക്കും അണിയിച്ചൊരുക്കുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ കുറിച്ചാണ് ചിത്രം പറയുന്നത് എന്നാണ് സൂചനകള്‍. നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒരു സുപ്രധാന നടന്‍ ഉണ്ട് എന്നാണ് സൂചന. കൂടുതല്‍ ഔദ്യോഗികമായ വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് മലയാളികള്‍. വിദേശത്ത് വെച്ചും ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഈ ചിത്രത്തില്‍ തമിഴില്‍ നിന്നുമുള്ള പ്രമുഖ അഭിനേതാക്കള്‍ എത്തും എന്നാണ് അറിയാന്‍ കഴിയുന്നത്. ഒപ്പം നായികയായി എത്തുന്നത് തമിഴിലെ ഒരു പ്രമുഖ നടി ആയിരിക്കുമെന്നും വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക