Image

ആശ ശരത് നായികയാകുന്ന തെളിവിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 07 October, 2019
ആശ ശരത് നായികയാകുന്ന തെളിവിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

എം എ നിഷാദ് സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് തെളിവ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചെറിയാന്‍ കല്പകവാടി തിരക്കഥ എഴുതിയ ചിത്രം നിര്‍മിക്കുന്നത് ഇതിക പ്രൊഡക്ഷന്‍സ്‌ ആണ്.


ശക്തമായ സ്ത്രീപക്ഷ സിനിമയാണ് ചിത്രം പറയുന്നത്. ആശ ശരത് നായികയായി എത്തുന്ന ചിത്രത്തില്‍ ലാല്‍, നെടുമുടി വേണു,രണ്‍ജി പണിക്കര്‍, ജോയ് മാത്യു, മീര നായര്‍, മാല പാര്‍വ്വതി, സിജോ വര്‍ഗീസ്, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഒരു തുരുത്തില്‍ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.


നിഖില്‍ എസ് പ്രവീണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കല്ലറ ഗോപന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക