Image

ഇല പൊഴിയും ശിശിരം (കവിത: ജയശ്രീ രാജേഷ്)

Published on 06 October, 2019
ഇല പൊഴിയും ശിശിരം  (കവിത: ജയശ്രീ രാജേഷ്)
പിച്ച വെക്കും
പിഞ്ചു പാദങ്ങള്‍
ചിത്തമോലും
ചിന്തിച്ചതില്ല
കാലമേറെ പൊഴിഞ്ഞകലുമ്പോള്‍
വേഷമുണ്ടേറെ കെട്ടിയാടുവാന്‍

നാളുകള്‍ ഏറെ
പൊഴിഞ്ഞു വീഴുമ്പോള്‍
തേച്ച ചായത്തിന്‍
പൊലിമ മങ്ങുന്നു
അഴിച്ചു വെച്ചീടും
പുതു വര്‍ണ്ണമേകിടും
നേര്‍ത്ത നിശ്വാസം
അലയടിച്ചീടും

വേഷമൊന്നൊന്നായ്
ആടി തീര്‍ത്തങ്ങ്
അരങ്ങൊഴിഞ്ഞിടാന്‍
സമയമായിന്ന
ങ്ങോര്‍ത്തു നീറുന്നു
വൃദ്ധ മാനസം

തേച്ച ചായത്തിന്‍
ഇന്നിന്റെ ശേഷിപ്പോ
ന്നോര്‍ത്തു നില്‍ക്കാന്‍
സമയമില്ലെന്നോതുന്നു
ഏകമായൊരു
ഇല പൊഴിയും കാലം..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക