Image

ലാല്‍ജോസിന്റെ ഒരു വമ്ബന്‍ തിരിച്ചു വരവ്"; 41ന്റെ ടീസറിന് പ്രേക്ഷക പ്രതികരണം

Published on 06 October, 2019
ലാല്‍ജോസിന്റെ ഒരു വമ്ബന്‍ തിരിച്ചു വരവ്"; 41ന്റെ ടീസറിന് പ്രേക്ഷക പ്രതികരണം
ലാല്‍ജോസിന്റെ വമ്ബന്‍ തിരിച്ച്‌ വരവ്", "നിമിഷ സജയന്‍, ബിജു മേനോന്‍, ലാല്‍ ജോസ്... ഇതൊരു കിടു ഫീല്‍ ഗുഡ് മൂവി ആവും...", "ടീസര്‍ വേറെ ലെവല്‍.ലാല്‍ ജോസേട്ടന്‍ പഴേ ഫോമിലെത്തി മക്കളെ" എന്നിങ്ങനെയാണ് '41'ന്റെ ടീസറിന് ലഭിച്ചിരിക്കുന്ന പ്രേക്ഷക പ്രതികരണങ്ങള്‍. ലാല്‍ ജോസിന്റെ ശക്തമായ തിരിച്ച്‌ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

നല്ല ഫീല്‍ ഗുഡ് മൂവിക്കുള്ള കോള്‍ ഇണ്ടെന്നല്ലേ കേള്ക്കുന്നെ ആര്‍ക്കൊക്കെ ഇതിന്റെ ഇടക്ക് വരുന്ന പാട്ട് കേട്ടപ്പോള്‍ മണിച്ചേട്ടനെ ഓര്‍മ വന്നത്" എന്നാണ് മറ്റൊരു കമന്റ്. മൂന്ന് ലക്ഷത്തിലധികം വ്യൂസുമായി ടീസര്‍ പ്രേക്ഷകരു
ടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.

ചിത്രത്തിന്റെ പോസ്റ്ററും ടീസറും കണ്ട് ശബരിമല വിഷയവും അയ്യപ്പനും ചിത്രത്തിന്റെ പ്രമേയമാകാം എന്നും ആരാധകര്‍ പറയുന്നുണ്ട്. ബിജു മേനാനും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കണ്ണൂരിലെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളിലാണ് ഒരുങ്ങുന്നത്. ഒരു ദൈവ വിശ്വാസിക്കും നിരീശ്വരവാദിക്കും ഇടയില്‍ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക