Image

പച്ചൈയമ്മ, നിങ്ങള്‍ ഒരു അത്ഭുതമാണ്, മഞ്ജു വാര്യരെ അഭിനന്ദിച്ച്‌ ഐശ്വര്യ ലക്ഷ്മി

Published on 06 October, 2019
പച്ചൈയമ്മ, നിങ്ങള്‍ ഒരു അത്ഭുതമാണ്, മഞ്ജു വാര്യരെ അഭിനന്ദിച്ച്‌ ഐശ്വര്യ ലക്ഷ്മി

സുരനിലൂടെ അന്യ ഭാഷയിലേക്ക് ആദ്യ ചുവട് വെച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍. ചിത്രം മികച്ച പ്രതികരണം നേടുന്നതിനോടൊപ്പം തന്നെ മഞ്ജു വാര്യരുടെ കഥാപാത്രവും ശ്രദ്ധ നേടുകയാണ്. അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ കാഴ്ച വെയ്ക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണം.


നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ടാം വരവില്‍ മഞ്ജുവിന് കിട്ടിയ ഏറ്റവും മികച്ച കഥാപാത്രമാണ് അസുരനിലെ പച്ചൈയമ്മ. നിരവധി പേരാണ് മഞ്ജവാര്യരെ അഭിനന്ദിച്ച്‌ രംഗത്തെത്തുന്നത്. ഇപ്പോഴിതാ, യുവനായികമാരില്‍ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയും മഞ്ജുവിനെ അഭിനന്ദിക്കുകയാണ്.


അസുരന്‍' കണ്ടിറങ്ങിയതിനു പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഐശ്വര്യ മഞ്ജുവിനെ അഭിനന്ദിച്ചത്. ധനുഷിന്റെ പ്രകടനത്തെയും ഐശ്വര്യ എടുത്തു പറയുന്നുണ്ട്. ഐശ്വര്യയ്ക്ക് നന്ദി പറഞ്ഞ് മഞ്ജുവാര്യരും കമന്റ് ചെയ്തിട്ടുണ്ട് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക