Image

കൂടത്തായി കൊലപാതകം: വീട് പൂട്ടി മുദ്രവെച്ചു; പ്രതികള്‍ റിമാന്‍ഡില്‍

Published on 06 October, 2019
കൂടത്തായി കൊലപാതകം: വീട് പൂട്ടി മുദ്രവെച്ചു; പ്രതികള്‍ റിമാന്‍ഡില്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയില്‍ അറസ്റ്റിലായ മൂന്ന് പ്രതികളേയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കോഴിക്കോട് ജില്ലാ ജയിലേക്ക് മാറ്റി. 14 ദിവസത്തേക്കാണ് ജോളി, മാത്യു, പ്രജുകുമാര്‍ എന്നീ മൂന്ന് പ്രതികളെ താമരശേരി കോടതി റിമാന്‍ഡ് ചെയ്തത്. രാത്രി 11 മണിയോടെ വൈദ്യ പരിശോധന നടത്തിയ ഇവരെ മജിസ്‌ട്രേറ്റിന് മുമ്ബാകെ ഹാജരാക്കിയിരുന്നു.

പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയി തോമസിന്റെ മരണം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റെങ്കിലും ആറ് ദുരൂഹമരണങ്ങളിലേയും ഇവരുടെ പങ്കാളിത്തം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. റിമാന്‍ഡ് റിപോര്‍ട്ടിലും കസ്റ്റഡി അപേക്ഷയിലുമാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. അതേസമയം കൊലപാതകം നടന്ന കൂടത്തായിയിലെ വീട് പൊലീസ് പൂട്ടി മുദ്രവെച്ചു. തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് വീട് പൂട്ടിയത്.

ദുരൂഹമരണങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് ജോളി മൊഴി നല്‍കിയതായി സൂചനയുണ്ട്. റോയിയുടെ മരണമൊഴികെയുള്ള കേസുകളിലാണ് ജോളിക്ക് കൂടുതല്‍ പേരില്‍ നിന്ന് സഹായം ലഭിച്ചിരിക്കുന്നത്. സംശയിക്കുന്നവര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ജോളിയെ കസ്റ്റഡിയില്‍ ലഭിച്ചതിന് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലുണ്ടാകും.


കൂടത്തായി കൊലപാതക പരമ്ബരയില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുഖ്യപ്രതി ജോളിയുടെ ആദ്യ വിവാഹത്തിലെ മകന്‍ റൊമോ റോയി.

ജോളി ഒറ്റയ്ക്കല്ല, ഈ കൊലപാതകങ്ങള്‍ ചെയ്തതെന്നും മറ്റൊരാളുടെ സഹായമില്ലാതെ അമ്മയ്ക്ക് ഈ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ലെന്നും മകന്‍ റൊമോ പറഞ്ഞു.

തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണമെന്നും അന്വേഷണസംഘവുമായി പൂര്‍ണമായി സഹകരിക്കുമെന്നും റൊമോ പറഞ്ഞു. കേസില്‍ എന്തൊക്കെയോ തെളിയാന്‍ ഉണ്ടെന്നാണ് കരുതുന്നതെന്നും റൊമോ പറഞ്ഞു.

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെതിരെയും രൂക്ഷ പ്രതികരണമാണ് റൊമോ നടത്തിയത്.

കൊലപാതകങ്ങളില്‍ ഷാജുവിന് പങ്കുണ്ടോയെന്ന കാര്യത്തില്‍ സംശയിക്കുന്നുണ്ടെന്നും റൊമോ പറഞ്ഞു. താന്‍ നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഷാജു നടത്തുന്നത്. വീട്ടില്‍ നിന്നും സാധനങ്ങള്‍ മാറ്റിയതില്‍ സംശയിക്കുന്നുണ്ട്.

ഈ ഒരു സാഹചര്യത്തില്‍ അങ്ങനെയൊരു നീക്കം നടത്തേണ്ട കാര്യമില്ല. നിര്‍ണായക തെളിവുകള്‍ കടത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഷാജു തെറ്റിനെ മറച്ചു പിടിക്കാന്‍ ശ്രമിക്കുകയാണെന്നും റൊമോ പറഞ്ഞു.

കുഞ്ഞിന്റെ മരണത്തിലും ഷാജു വിഷമിച്ചിരുന്നില്ല. സിലിയുടെ മരണത്തെക്കുറിച്ച് ജോളി പറഞ്ഞപ്പോള്‍, സാരമില്ല പോട്ടേ, അല്ലെങ്കിലും അവള്‍ മരിക്കേണ്ടതായിരുന്നു എന്നായിരുന്നു ഷാജുവിന്റെ പ്രതികരണമെന്നും റൊമോ പറഞ്ഞു.

ഷാജു പറയുന്നത് പോലെ, പിതാവ് സ്ഥിരം മദ്യപാനിയല്ലെന്നും ജോളിയും റോയിയും കലഹിച്ചിട്ടില്ലെന്നും റൊമോ പറഞ്ഞു.

ജോളിയെ അന്വേഷണസംഘം ചോദ്യം ചെയ്യുമ്‌ബോള്‍ ഷാജു സിനിമ കാണുകയായിരുന്നെന്നും റൊമോ വെളിപ്പെടുത്തി.

ജോളി തയ്യാറാക്കിയ ഒസ്യത്തില്‍ സംശയമുണ്ടെന്ന് മരിച്ച ടോം-അന്നമ്മ ദമ്ബതികളുടെ മകള്‍ രഞ്ജി തോമസ് പറഞ്ഞു. ഒസ്യത്തില്‍ തീയതിയോ സാക്ഷിയോ ഇല്ലായിരുന്നെന്ന് രഞ്ജി പറഞ്ഞു.


ജോളിയെ കുടുക്കിയത് തന്ത്രപരമായ നീക്കങ്ങളിലൂടെ

രണ്ടുമാസം മുമ്ബ് റോയ് തോമസ്സിന്റെ സഹോദരന്‍ റോജോ തോമസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ നിര്‍ദ്ദേശം വന്നപ്പോള്‍ രഹസ്യമായാണ് അന്വേഷകര്‍ നീക്കങ്ങള്‍ നടത്തിയത്.

200 പേരെ ചോദ്യം ചെയ്‌തെങ്കിലും കാര്യങ്ങള്‍ അധികം പേരറിയാതെ വെക്കാന്‍ പൊലീസിന് കഴിഞ്ഞു. മൂന്നു വീടുകള്‍ ഇതിനിടെ റെയ്ഡ് ചെയ്തു. കൃത്യമായ വിവരങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. എല്ലാ മരണങ്ങളിലും ജോളിയുടെ സാന്നിധ്യം അന്വേഷകര്‍ ശ്രദ്ധിച്ചു.

സമാന രീതിയിലുള്ള മരണങ്ങളും സംശയം വര്‍ധിപ്പിച്ചു. ടോം തോമസ്, റോയ്, മാത്യൂ എന്നിവരുടെ മരണങ്ങള്‍ നാട്ടുകാരെ അറിയിച്ചതും ജോളി തന്നെയായിരുന്നു.

ജോളിയെ ചോദ്യം ചെയ്തപ്പോള്‍ അവയില്‍ 50 ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികളില്‍ വൈരുദ്ധ്യം പൊലീസ് ശ്രദ്ധിച്ചു. തുടര്‍ന്നാണ് മരിച്ചവരുടെ കല്ലറകള്‍ തുറക്കാന്‍ പൊലീസ് അനുമതി തേടിയത്. രണ്ട് കല്ലറകളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.

കല്ലറ പുതുക്കിപ്പണിതപ്പോള്‍ ബാക്കിയുള്ളവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ അവിടെ നിന്നും നീക്കിയിരുന്നു. ലഭിച്ചവയുടെ ഫോറന്‍സിക് പരിശോധന നടന്നിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമായിരിക്കും തുടര്‍ നടപടികള്‍.


റോയി മരിച്ച് 16-ാം ദിനത്തിന്റെ ചടങ്ങിനായി അടിച്ച കാര്‍ഡില്‍ ജോളി എന്‍ഐടി ലക്ചറര്‍ എന്നാണ് കുറിച്ചിരുന്നത്.

ലക്ചററല്ലെന്നത് ഭര്‍ത്താവിനും കുടുംബത്തിനു പോലും അറിയില്ലെന്നതു അത്ഭുതപ്പെടുത്തി. ഇതാണ് ജോളിയിലേക്ക് സംശയമുനകള്‍ ആദ്യമായി കൊണ്ടെത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍.

`റോയി മരിച്ച് 16ാം അടിയന്തിരത്തിന് കാര്‍ഡ് അടിച്ചിരുന്നു. ജോളി ജോര്‍ജ്ജ് എന്‍ഐടി ലക്ചറര്‍ എന്നാണ് അടിച്ചത്. ഭര്‍ത്താവില്‍ നിന്ന് മറച്ചുവെച്ചു എന്നത് അത്ഭുതപ്പെടുത്തി. അസാധാരണ കാര്യമായി തോന്നി. ഇതാണ് ജോളിയിലേക്കെത്തിച്ചത്`.

`ജോളിയുടെ സ്വഭാവത്തിലുള്ള കുറെയധികം കാര്യങ്ങളും അന്വേഷണ സംഘം കുറിച്ചിരുന്നെന്നും കെ ജി സൈമണ്‍ പറഞ്ഞു. മാത്രമല്ല തങ്ങളുടെ അന്വേഷണത്തെ ജോളി പിന്തുടര്‍ന്നതും ശ്രദ്ധയില്‍പ്പെട്ടു . ഇതെല്ലാം അവരെ സംശയിക്കാനുള്ള സാധ്യത കൂട്ടി.

തുടര്‍ന്നാണ് മൊഴിയെടുക്കാനായി അവരെ വിളിക്കുന്നത്. വില്‍പത്രം സംബന്ധിച്ച് എല്ലാ കാര്യങ്ങളും നോക്കിയിരുന്നു. ഞങ്ങളുടെ അന്വേഷണം അവര്‍ പിന്തുടരുന്നത് ഞങ്ങള്‍ അറിഞ്ഞു. ഇത് സംശങ്ങള്‍ ബലപ്പെടുത്തി.

ജോളി പലരോടും മരണവുമായി ബന്ധപ്പെട്ട് പങ്കുവെച്ച കാര്യങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. 50 കാര്യങ്ങള്‍ നോട്ട് ചെയ്താണ് ഞങ്ങള്‍ ജോളിയെ വിളിച്ചത്. ചോദ്യം ചെയ്തപ്പോല്‍ സംശയങ്ങള്‍ ബലപെട്ടു.

ഇവരോട് ചോദിക്കുമ്ബോള്‍ ആലോചിച്ചാണ് ജോളി ഉത്തരം തരുന്നത്. ബ്രില്ല്യന്റ് ആയ കുറ്റവാളിയാണ് ജോളി. എല്ലാവരെയും കൊന്നത് ഇവരാണെന്ന് തെളിഞ്ഞാലും അത്ഭുതപ്പെടാനില്ല` സൈമണ്‍ കൂട്ടിച്ചേര്‍ത്തു.

കേസുമായി ബന്ധപ്പെട്ട് 200 ഓളം പേരുടെ മൊഴിയെടുത്തിരുന്നു. ജോളിയുടെ തന്നെ 50ഓളം മൊഴികളെടുത്തു.

പോളിഗ്രാഫ് ടെസ്റ്റിനും നാര്‍കോ ടെസ്റ്റിനും അവര്‍ തയ്യാറാവാതിരുന്നതാണ് അന്വേഷണം ഇവരിലേക്ക് കേന്ദ്രീകരിക്കാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്.

സ്വത്ത് തര്‍ക്കം കുടുംബത്തിലുണ്ടായിരുന്നു. ജോളിയുടെ ആദ്യ ഭര്‍ത്താവായ റോയിയുടെ അനുജന്‍ റോജോയുമായും സ്വത്തുതര്‍ക്കം ഉണ്ടായിരുന്നു. സ്വത്ത് തര്‍ക്കം പരിഹരിക്കുന്നതിനുള്ള ചര്‍ച്ച നടന്നിരുന്നു.

സ്വത്ത് തര്‍ക്കം രമ്യതയിലെത്തിക്കാന്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കൊണ്ടുള്ള പരാതി പിന്‍വലിക്കണം എന്നാണ് ജോളി ആവശ്യപ്പെട്ടത്.

ഇതും സംശയത്തിനിടയാക്കി.


ജോളി ജോസഫ് ഒരു സൈക്കോപാത്താണെന്ന് പ്രശസ്ത ക്രിമിനോളജിസ്റ്റ് ഡോ.ജെയിംസ് വടക്കാഞ്ചേരി. ക്നോമേനിയ എന്ന മാനസിക രോഗം ഇവര്‍ക്കുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വടക്കാഞ്ചേരിയുടെ നിഗമനം.

ആളുകളെ കൊല്ലുന്നതില്‍ യാതൊരുവിധ മാനസിക ബുദ്ധിമുട്ടും ഇത്തരക്കാര്‍ ഉണ്ടാകില്ല. സാധാരണഗതിയില്‍ കുറ്റം ചെയ്തു കഴിഞ്ഞാല്‍ കുറ്റബോധമുണ്ടാകണം എന്നാല്‍ ജോളിയുടെ കാര്യത്തില്‍ അങ്ങനെയല്ല സംഭവിച്ചിരിക്കുന്നത്.

അതുകൊണ്ടാണ് അവര്‍ക്ക് ഭര്‍ത്താവിനെയും, അച്ഛനെയും മകനെയുമെല്ലാം കൊല്ലാനുള്ള മനസുണ്ടായത്. കേരളകൗമുദിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഡോ.ജെയിംസ് വടക്കാഞ്ചേരി ഇക്കാര്യം വ്യക്തമാക്കിയത്. 

കൂടത്തായി കൊലപാതകം: വീട് പൂട്ടി മുദ്രവെച്ചു; പ്രതികള്‍ റിമാന്‍ഡില്‍
Join WhatsApp News
Trump supporter 2019-10-06 08:51:55
വീട് പൂട്ടി മുദ്ര വയ്ക്കുന്നതിനേക്കാളും അവിടെയുള്ള 'ആട്ടിൻ സൂപ്പ്' എടുത്തു മാറ്റുന്നതല്ലേ നല്ലത്? 
കശാപ്പ് മമ്മദ് 2019-10-06 10:06:56
 കൂടത്തായിയിൽ  ആടിന് വംശ നാശം വന്നു കൊണ്ടിരുന്നതിന് കാരണം ഇപ്പോൾ അല്ലെ പിടികിട്ടിയത് ? ഞമ്മടെ കച്ചപടം ഈ ഇബിലീസ് പൂട്ടിച്ചു . അള്ളാ ! എന്തൊരു ഇബിലീസാണ് ഇബൾ !
OK if she is innocent,What you guys going to say. 2019-10-06 20:24:06

Jack Daniel 2019-10-06 22:51:27
അവള് നിരപരാതിയാണെങ്കിലും അപരാധിയാണെങ്കിലും ഞങ്ങൾക്ക് വേണ്ട . താൻ അവളെ കല്യാണം കഴിച്ച് , ആട്ടിൻ സൂപ്പും കഴിച്ച് സുഖമായി ഉറങ്ങി , എഴുന്നേൽക്കാൻ പറ്റുമെങ്കിൽ എഴുന്നേറ്റോ . 

Joe 2019-10-06 22:53:11
 വൈറ്റ് ഹൗസ്‌പോലുണ്ട് അല്ലെ മത്തായിച്ച?
മണിച്ചിത്ര താഴ് 2019-10-06 22:54:38
പൊന്നാമാറ്റത്തെ മനോരോഗി ആർ? (മണിച്ചിത്ര താഴ് കാണുക)
വിഭ്രമൻ 2019-10-06 22:56:45
  താടക എന്ന സുന്ദരി ! അവടെ ചിരി കണ്ടിട്ട് അടുത്തത് എന്നെയാണെന്ന് തോന്നുന്നു . 

Anthappan 2019-10-06 23:01:12

How a serial killer can be identified ?

The FBI has named 79-year-old Samuel Little the most prolific serial killer in American history—and he would have gotten away with the vast majority of his murders, if not for a Texas Ranger. 

As Sharyn Alfonsi reports this week on "60 Minutes," Ranger James Holland had a hunch about Little. Holland suspected that Little might be guilty of far more murders than a recent conviction accused him of, and though Little had never confessed to anyone before, he slowly began opening up to Holland. Over the course of 700 hours of interviews, the tally finally ballooned to its gruesome total: Little confessed to killing 93 people from 1970 to 2005.   

Little told Holland he targeted women on the fringes of society—prostitutes and drug addicts whose deaths he believed the police would not work hard to investigate. He remembers each of his victims in startling detail. He can recall a victim's facial features, elements of their conversation, topography of the landscape where he dumped her body—even the last meal she ate. 

Law enforcement officials have corroborated dozens of Little's confessions with Jane Doe cases. In just over a year, law enforcement has solved 50 cold cases, all due to the details sifted from the elderly serial killer's memory. 

"These were really, truly cases that have been dormant for decades," Alfonsi told 60 Minutes Overtime. "And so now the hope is that there are still some remaining cases. Ranger Holland's hoping somebody might know something that could help him close the rest of the cases."

പാതിരാപ്പാട്ട് 2019-10-06 23:04:42

ആ..ആ..ആ.. നിഴലായ്..
നിഴലായ് നിന്റെ പിറകേ (2)
പ്രതികാരദുർഗ്ഗ ഞാൻ വരുന്നൂ
ഒടുങ്ങാത്ത ദാഹവുമായി

ഏതോ യക്ഷിക്കു ചൂടുവാൻ മാനത്തെ
ഏഴിലം പാലകൾ പൂത്തു (2)
പാ‍ടിത്തീരാത്ത പാതിരാപ്പാട്ടുമായ്
പാതയിൽ ഞാൻ നിന്നെ കാത്തു
കാത്തു.. കാത്തു..(നിഴലായ്...)

മരണം ബന്ധിച്ച ചങ്ങലയെന്നുടെ
ചരണം ദൂരെയെറിഞ്ഞു(2)
പ്രേതകുടീരത്തിൻ ദ്വാരം വീണ്ടും
താനേയിന്നു തുറന്നൂ
തുറന്നൂ..തുറന്നൂ.. (നിഴലായ്..) (പി .ഭാസ്കരൻ )

George 2019-10-07 13:45:07
ജോളി ആറു പേരെ കൊന്നിട്ടുണ്ടെങ്കിൽ അതൊക്കെ കുമ്പസാരിച്ചു തീർത്തിട്ടുമുണ്ടാവും.. ദൈവം ജോളിയുടെ പാപങ്ങൾ ക്ഷമിച്ചതാണ്, പിന്നെന്തിനാ മനുഷ്യരുടെ കോടതിയും പോലീസുമൊക്കെ അവരെ വീണ്ടും കുറ്റക്കാരിയാക്കുന്നത്?? അഥവാ ഇനി അവരോട് ദൈവം ക്ഷമിച്ചിട്ടില്ലെങ്കിൽ, അവരുടെ മരണ ശേഷം ദൈവം അവരെ ശിക്ഷിച്ചോളും.. അവരോട് ദൈവം തീർച്ചയായും ക്ഷമിച്ചിട്ടുണ്ടാവും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്, കാരണം അവർ നിരന്തരം പ്രാർത്ഥിക്കുന്ന, ധ്യാനങ്ങളിൽ പങ്കെടുക്കുന്നവളും ക്രിസ്തുവിന്റെ സുവിശേഷം കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കുന്ന നല്ലൊരു വേദപാഠം അധ്യാപികയും കൂടിയാരുന്നു.. അവരോട് തീർച്ചയായും ദൈവം ക്ഷമിക്കും.. ചിലപ്പോൾ ഇനിയും അവർ ഒന്നോ രണ്ടോ പേരെ കൊന്നാൽ കൂടി ദൈവം ക്ഷമിച്ചെന്നിരിക്കും.. കാരണം, അവിടുത്തെ ഭക്തരോടും സുവിശേഷം പ്രസംഗിക്കുന്നവരോടും നമ്മുടെ ദൈവം ഏറെ കരുണ കാണിക്കുന്നവനാണ്.. കുമ്പസാരിച്ചു പാപങ്ങൾ മോചിക്കപ്പെട്ട ഒരു വ്യക്തിയെ രാജ്യത്തിന്റെ നിയമങ്ങൾ ഉപയോഗിച്ച് വീണ്ടും കുറ്റം വിധിക്കുന്നവർ ഓർത്തുകൊള്ളുക, ദൈവത്തിന്റെ നിയമങ്ങൾക്കു മുകളിലല്ല രാജ്യത്തിന്റെ നിയമങ്ങൾ. നിങ്ങൾ പ്രവൃത്തിക്കുന്നത് ദൈവഹിത്തിനും സഭക്കുമെതിരായിട്ടാണ്.. ദൈവകോപം നിങ്ങളുടെമേൽ പതിക്കാതിരിക്കാനായി മുട്ടിപ്പായി അവിടുത്തോടു പ്രാർത്ഥിച്ചുകൊള്ളുക.. ദൈവം പാപങ്ങൾ ക്ഷമിച്ച ഒരു വ്യക്തിയെ രാജ്യത്തിന്റെ നിയമങ്ങളുപയോഗിച്ച് വീണ്ടും ശിക്ഷിക്കാനൊരുങ്ങുമ്പോൾ അപമാനിക്കപ്പെടുന്നത് ദൈവവും തിരുസഭയുമാണ്.. ക്രിസ്തു വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഇത്തരം കടന്നുകയറ്റങ്ങൾക്കെതിരെ പ്രതികരിക്കാതെയിരിക്കുന്ന വിശ്വാസികളും ഓർത്തുകൊള്ളുക, നിങ്ങളും സർവശക്തനായ ദൈവത്തിന്റെ മുൻപിൽ വലിയ വില കൊടുക്കേണ്ടി വരും.. നമ്മുടെ ദൈവം അപമാനിക്കപ്പെടുമ്പോൾ ഒരു ചെറുവിരൾ അനക്കാൻ പോലും നിങ്ങൾക്കു സാധിക്കുന്നില്ലെങ്കിൽ, അന്ത്യവിധിയുടെ സമയത്ത് നിങ്ങൾക്കുവേണ്ടി സംസാരിക്കാനും ആരുമുണ്ടാവില്ല.. അതിനാൽ ഉണരുക വിശ്വാസികളേ.. രാജ്യത്തിന്റെ നിയമങ്ങൾ ഉപയോഗിച്ച് ദൈവത്തെയും സഭയേയും അപമാനിക്കുന്ന ഈ വ്യവസ്ഥിതിക്കെതിരെ പ്രതികരിക്കൂ.. വിശ്വാസം വൃണപ്പെടുന്നത് ഇനിയും നിങ്ങൾക്കു നോക്കി നിൽക്കാനാകുമോ? (Copied)
ചെകുത്താൻ 2019-10-07 17:26:38
അപ്പോൾ നിങ്ങൾ എന്താണ് ജോർജ്ജേ പറയുന്നത് ? കൃപ വർദ്ധിക്കേണ്ടതിന് കൂടുതൽ പാപം ചെയ്യണം എന്നോ? ദൈവം പാപം  ക്ഷമിച്ചു കൊടുത്തുത്  ജോളി കൂടുതൽ പേരെ ആട്ടിൻ സൂപ്പിന്റെ കോക്ക്ടെയിൽ  കുടിപ്പിച്ചു കൊല്ലാൻ വേണ്ടിയാണെന്നാണോ പറഞ്ഞുവരുന്നത് ? അങ്ങനെയെങ്കിൽ ജോളി ദൈവത്തെ തന്നെ ആ കോക്ക്ടെയിൽ കുടിപ്പിക്കട്ടെ .  
കാനൻ 2019-10-07 19:06:54
കാനൻ  നിയമം  അനുസരിച്ചു  ഇവരെ  ശിക്ഷിക്കാൻ  ഇൻഡിയിലെ  കോർട്ടിന്  അധികാരമില്ല . പരമ  ഭക്ത  ആയതിനാൽ  ഇവർ  മെത്രാൻ  കാർഡിനാൾ  ഒക്കപോലെയാണ് . അവർക്കു  കാനോൻ  നിയമം  മാത്രം  ബാധകം . ബിജെപി  RSS  കാർക്ക്  ഷേത്ര  വിശവാസി  നിയമം  മാത്രം  ബാധകം . സുപ്രീം  കോടതി  വിധി  ശബരിമല  സമരക്കാർക്കും  ബാധകമല്ല . പാവപ്പാട്ടവന്  എല്ലാം ബാധകം  അവനെ  പിടിച്ചു  ലോക്കപ്പിലിടാം  കൊല്ലാം  എന്തും  ചെയ്യാം . കഷ്ട്ടം . where  ഈസ് ജസ്റ്റിസ്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക