Image

'ചിത്ര'ത്തിന് രണ്ടാം ഭാഗം? സംവിധാനം വിനീത് ശ്രീനിവാസന്‍; നായകന്‍ പ്രണവ് മോഹന്‍ലാല്‍ ഒപ്പം കല്യാണി പ്രിയദര്‍ശനും

Published on 05 October, 2019
'ചിത്ര'ത്തിന് രണ്ടാം ഭാഗം? സംവിധാനം വിനീത് ശ്രീനിവാസന്‍; നായകന്‍ പ്രണവ് മോഹന്‍ലാല്‍ ഒപ്പം കല്യാണി പ്രിയദര്‍ശനും

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണെന്നാണ് വിവരം. പ്രിയദര്‍ശന് പകരം രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസനാണ്. 

മോഹന്‍ലാലിന്റെ വിഷ്ണു എന്ന നായകകഥാപാത്രം അദ്ദേഹത്തിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കും. സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശനാണ് നായികയായി എത്തുന്നത്

സിനിമ അടുത്തവര്‍ഷം തീയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കമെന്നാണ് സൂചന. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക