Image

വടക്കുംനാഥ സന്നിധിയില്‍ കാവ്യയ്‌ക്കൊപ്പം ദിലീപ്

Published on 05 October, 2019
വടക്കുംനാഥ സന്നിധിയില്‍ കാവ്യയ്‌ക്കൊപ്പം ദിലീപ്
മലയാളത്തിന്റെ പ്രിയ താര ദമ്പതികളായ ദിലീപും കാവ്യ മാധവനും നെടുമ്പാശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തില്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഇരുവരും വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രവും പുറത്തെത്തിയിരിക്കുകയാണ്

തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തിയ ഇരുവരും ദര്‍ശനത്തിനു ശേഷം ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ദിലീപ്കാവ്യ ദമ്പതികളുടെ കുഞ്ഞിനെ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. കുഞ്ഞിന്റെ ചിത്രം ഇതു വരെ പുറത്തു വിട്ടിട്ടില്ല.

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാക്ക് ഡാനിയലാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ വൈറലായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക