കാലിഫോര്‍ണിയ : അമേരിക്കന്‍ മുന്‍ പ്രസിഡന്റ്
ജെറാള്‍ഡ് ഫോര്‍ഡിന്റെ ഭാര്യയും മുന്‍ പ്രഥമ വനിതയുമായ ബെറ്റി ഫോര്‍ഡ് (93)
കാലിഫോര്‍ണിയായിലെ ഭവനത്തില്‍ വെച്ച് ജൂലായ് 8 വെള്ളിയാഴ്ച്ച അന്തരിച്ചു.
1974 മുതല്‍ 1977 പ്രഥമ വനിതയായിരുന്ന ബെറ്റി ഫോര്‍ഡ്, ബെറ്റി ഫോര്‍ഡ് ക്ലിനിക്കിന്റെ സ്ഥാപകകൂടിയാണ്.
മുന്‍ പ്രഥമ വനിതയുടെ നിര്യാണത്തില്‍ ജോര്‍ജ് എച്ച്.ഡബ്ലിയൂ. ബുഷും പത്നി ബാര്‍ബറയും അനുശോചനം രേഖപ്പെടുത്തി.