Image

ഫോമാ ഭരണ ഘടനക്കു സുപ്രധാന ഭേദഗതികള്‍; സംഘടനയുടെ മുഖഛായ മാറും

Published on 05 October, 2019
 ഫോമാ ഭരണ ഘടനക്കു സുപ്രധാന ഭേദഗതികള്‍; സംഘടനയുടെ മുഖഛായ മാറും
ഫോമ ഭരണഘടനയില്‍ സുപ്രധാന മാറ്റങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടുള്ള കരട് രേഖ ഭരണഘടനാ പുനപരിശോധനാ കമ്മിറ്റിസമര്‍പ്പിച്ചു. ഈ മാസം 26-നു ഡാളസില്‍ ചേരുന്ന ജനറല്‍ബോഡി യോഗം ഭേദഗതികള്‍ പരിശോധിക്കും.

ഈശോ സാം ഉമ്മന്‍ ചെയര്‍മാനും, തോമസ് ജോസ് വൈസ് ചെയര്‍മാനും, സജി ഏബ്രഹാം സെക്രട്ടറിയുമായ കമ്മിറ്റിയില്‍ ചാക്കോ കോയിക്കലേത്ത് (കോര്‍ഡിനേറ്റര്‍), ഡോ. ജയിംസ് കുറിച്ചി, ജോസഫ് കുന്നേല്‍, സാം ജോണ്‍ എന്നിവര്‍ അംഗങ്ങളും രാജു വര്‍ഗീസ് കണ്‍സള്‍ട്ടന്റുമാണ്.

പ്രധാന ഭേദഗതികള്‍ താഴെ. ഈ നിര്‍ദേശങ്ങള്‍ അടങ്ങിയ ഭരണഘടന താഴെ പി.ഡി.എഫ് ലിങ്കില്‍ കാണാം. അതില്‍ കറുത്ത അക്ഷാരത്തിലുള്ളതാണ് ഭേദഗതി നിര്‍ദേശങ്ങള്‍. https://emalayalee.com/getPDFNews.php?pdf=196083_FOMAA.pdf
ഫോമയില്‍ അംഗത്വം സംഘടനകള്‍ക്ക് മാത്രമാക്കിയതാണ് ഒരു പരിഷ്‌കാരം. വ്യക്തികള്‍ക്ക് നേരിട്ട് ഫോമയില്‍ അംഗത്വം ലഭിക്കാമെന്ന വകുപ്പ് ഉപേക്ഷിച്ചു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ നേരിട്ടുള്ള അംഗങ്ങളുമായി ഒരു ചാപ്റ്ററും ഉണ്ടായിട്ടില്ല.

അംഗസംഘടനകള്‍ക്ക് രണ്ട് തട്ട് (ടിയര്‍) നിശ്ചയിച്ചു. 500 വരെ അംഗങ്ങളുള്ളവ. 500-നു മുകളില്‍ അംഗങ്ങളുള്ളവ. 500 വരെയുള്ള സംഘടനകള്‍ക്ക് 100 ഡോളര്‍ അംഗത്വ ഫീസ്. 7 അംഗങ്ങളെ നാഷണല്‍ കമ്മിറ്റിയിലേക്ക് അയയ്ക്കാം. രണ്ടാമത്തെ തട്ടിലുള്ളവര്‍ക്ക് 150 ഡോളര്‍ അംഗത്വഫീസ്. ഒമ്പതു പേരെ അയയ്ക്കാം.

അംഗ സംഘടനകള്‍ക്ക് ചില ചട്ടങ്ങള്‍ നിര്‍ബന്ധമാക്കി. അസോസിയേഷന്‍ ഭാരവാഹികള്‍ മാറുമ്പോള്‍ അതു ഫോമ നേതൃത്വത്തെ അറിയിക്കണം. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുകയും, ജനറല്‍ബോഡി ചേരുകയും, തെരഞ്ഞെടുപ്പ് നടത്തുകയും വേണം.

അംഗസംഘടനകള്‍ക്ക് അംഗത്വം രണ്ടു വര്‍ഷത്തേക്കാണ്. ജൂണ്‍ 1 മുതല്‍ രണ്ടാം വര്‍ഷം മെയ് 31 വരെ. അതായത് ഫോമ കണ്‍വന്‍ഷന് 40 ദിവസം മുമ്പുവരെ.

പുതുതായി രണ്ട് ഇന്റേണല്‍ ഓഡിറ്റര്‍ തസ്തിക സൃഷ്ടിച്ചു. ജനറല്‍ബോഡി തെരഞ്ഞെടുക്കുന്ന ഇവര്‍ക്ക് നിശ്ചിത അധികാരവും ചുമതലകളും ഉണ്ടായിരിക്കും.

ഫോമ പോലുള്ള മറ്റു ഫെഡറേഷനുകളില്‍ അംഗത്വമുള്ളവര്‍ക്ക് ഫോമയില്‍ ഡെലിഗേറ്റാകാനോ, മത്സരിക്കാനോ, സ്ഥാനം വഹിക്കാനോ ഇനി പറ്റില്ല. മറ്റു ഫെഡറേഷനിലെ അംഗത്വം കോണ്‍ഫ്ളിക്ട് ഓഫ് ഇന്ററസ്റ്റ് ആകും. ഈ ഭേദഗതി അംഗീകരിക്കുന്നതിനുമുമ്പ് അത്തരം സംഗതി ഉണ്ടായിട്ടുള്ളത് കണക്കിലെടുക്കില്ല.

നാഷണല്‍ കമ്മിറ്റിയിലേക്ക് റീജിയണില്‍ നിന്നു ഇനിമുതല്‍ 3 പേരെ അയയ്ക്കാം. അതില്‍ ഒരാള്‍ വനിത ആയിരിക്കണം. രണ്ടുപേര്‍ വനിതകളാണെങ്കില്‍ മൂന്നാമത്തെയാള്‍ പുരുഷനായിരിക്കണം.

ഭേദഗതി വരുന്നതോടെ പ്രത്യേകമായി 3 വനിതാ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് അവസാനിപ്പിക്കും. അതില്ലാതന്നെ നാഷണല്‍ കമ്മിറ്റിയില്‍ മൂന്നിലൊന്ന് അംഗത്വം വനിതകള്‍ക്ക് ലഭ്യമാകും.

ദേശീയ എക്സിക്യൂട്ടീവിലേക്ക് (6 സ്ഥാനങ്ങള്‍) മത്സരിക്കുന്നവര്‍ നാഷണല്‍ കമ്മിറ്റിയിലോ, ഫോമയുടെ മൂന്നു കൗണ്‍സിലുകളിലേതിലെങ്കിലുമോ ഒരു ടേം അംഗമായിരിക്കണം. എന്നാല്‍ 2008-ലെ ആദ്യ കമ്മിറ്റിയില്‍ അംഗമായിരുന്നവര്‍ക്ക് ഇത് ബാധകമല്ല.

ഏതെങ്കിലും അംഗ സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ സ്ഥാനത്ത് ഒരു ടേം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ റീജണല്‍ വൈസ് പ്രസിഡന്റാകാനാകൂ.

അംഗ സംഘടനയിലെ കമ്മിറ്റി അംഗമായി ഒരു ടേം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കാനാകൂ.

ഏതു പാനലില്‍ വിജയിച്ചാലും നാഷണല്‍ എക്സിക്യൂട്ടീവ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ഭിന്നതകള്‍ പരസ്പരം പറഞ്ഞുതീര്‍ത്ത് ഐക്യകണ്ഠ്യേന നിര്‍ദേശങ്ങള്‍ നാഷണല്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കണം. പ്രസിഡന്റിനു അത് സ്വയം സമര്‍പ്പിക്കാനും അധികാരമുണ്ട്. ഏതെങ്കിലും നാഷണല്‍ കമ്മിറ്റിയില്‍ വോട്ടിംഗ് വന്നാല്‍ എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ക്ക് ഇഷ്ടാനുസരണം വോട്ട് ചെയ്യാം.

എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ ഭരനഘടണ വായിച്ചിരിക്കണം

നാഷണല്‍ കമ്മിറ്റികളുമായി ആലോചിച്ച് സബ് കമ്മിറ്റികളെ നിയമിക്കാനുള്ള അധികാരം പ്രസിഡന്റിനുണ്ട്.

കമ്മിറ്റികളോ വ്യക്തികളോ സാമ്പത്തിക കാര്യങ്ങള്‍ യഥാസമയം ചെയ്യുന്നില്ലെങ്കില്‍ പ്രസിഡന്റിനു യുക്താനുസരണം നടപടിയെടുക്കാം.

കണ്‍വന്‍ഷനില്‍ വച്ച് ഫോമ നാഷണല്‍ കമ്മിറ്റിയിലേക്കും എക്സിക്യൂട്ടീവിലേക്കും മാത്രമേ ഇലക്ഷന്‍ പാടുള്ളൂ. ജുഡീഷ്യല്‍, ജുഡീഷ്യൽ കൗണ്‍സിലുകളിലേക്കുള്ള ഇലക്ഷന്‍ (നാലു വര്‍ഷം) വര്‍ഷാന്ത ജനറല്‍ബോഡിയില്‍ നടത്തണം.

അഡ്വൈസറി കമ്മിറ്റിയുടേത് (രണ്ടുവര്‍ഷം) അധികാര കൈമാറ്റം നടക്കുന്ന ഒക്ടോബറിലെ ജനറല്‍ ബോഡിയിലും നടത്തും.

ഇലക്ഷന്‍ സംബന്ധിച്ച പൂര്‍ണ്ണ അധികാരം ഇലക്ഷന്‍ കമ്മീഷനു നല്‍കി. അവര്‍ക്ക് ഇലക്ഷന്‍ ചുമതലകളും അധികാരവുമാണ്ടായിരിക്കും. ഡെലിഗേറ്റുകളുടെ ഐ.ഡി പരിശോധിക്കാന്‍ അധികാരമുണ്ടായിരിക്കും. അതുപോലെ ഡെലിഗേറ്റിനെ അയോഗ്യരാക്കാനും.

ഡെലിഗേറ്റായി അതാത് അസോസിയേഷനില്‍ നിന്നുള്ളവര്‍ക്ക് മാത്രമേ വരാനാവൂ.

പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് കണ്‍വന്‍ഷന്‍ കഴിഞ്ഞുള്ള ഒക്ടോബറിലെ അവസാന ശനിയാഴ്ച ആയിരിക്കും.

അധികാരമാറ്റം, സത്യപ്രതിജ്ഞ എന്നിവ സുഗമമാക്കേണ്ടത് മൂന്നു കൗണ്‍സിലുകളുമാണ്.

കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന് പണം സമാഹരിക്കാന്‍ അധികാരമുണ്ടായിരിക്കും. എന്നാല്‍ ഏതെങ്കിലും ഏജന്റിനു പണം സമാഹരിക്കാനോ അതിനു കമ്മീഷന്‍ നല്‍കാനോ പാടില്ല.

ഒക്ടോബറിലെ നാലാം ശനിയാഴ്ച ജനറല്‍ബോഡി വിളിക്കുന്നതിലോ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കുന്നതിലോ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കുന്നതല്ല. അങ്ങനെ സംഭവിച്ചാല്‍ ജുഡീഷ്യല്‍ കൗണ്‍സിലും കംപ്ലയന്‍സ് കൗണ്‍സിലും സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കണം.

പബ്ലിക്ക് റിലേഷന്‍സ് ഓഫീസറെ നാഷനല്‍ കമ്മിറ്റിയില്‍ നിന്നോ പുറത്തു നിന്നോ നിയമിക്കാം. വോളന്റിയര്‍ ആയോ ജോലിക്കാരനായൊ ആകാം. എക്‌സിക്യൂട്ടിവ് പറയും പോലെ പി.ആര്‍.ഒ. പ്രവര്‍ത്തിക്കണം. എന്നാല്‍ എല്ലാ വാര്‍ത്താ വിതരണ ഉത്തരവാദിത്വവും പ്രസിഡന്റിനും സെക്രട്ടറിക്കുമാണ്.

ഇലക്ഷന്‍ റിക്കോര്‍ഡ് എല്ലാം കമ്പ്‌ലയന്‍സ് കമ്മിറ്റി സൂക്ഷിക്കണം.

ഇതാദ്യമായി അച്ചടക്കം സംബന്ധിച്ച് സുപ്രധാന നിര്‍ദേശങ്ങള്‍ ഭേദഗതിയായി കൊണ്ടു വന്നിട്ടുണ്ട്. എല്ലാ ഭാരവാഹികളും യോഗങ്ങളിലും മറ്റും അച്ചടക്കവും മാന്യതയും പാലിക്കണം

ഒച്ച വച്ചും മറ്റും ജനറല്‍ബോഡി തടസപ്പെടുത്തരുത്. മറ്റുള്ളവരെപറ്റി മോശമായ പരാമര്‍ശം പാടില്ല. വ്യക്തിപരമായ അനിഷ്ട്ടങ്ങള്‍ യോഗങ്ങളില്‍ പ്രകടിപ്പിക്കരുത്.ആര്‍ക്കെതിരെ എങ്കിലും ശാരീരിക ആക്രമണം ഉണ്ടയാല്‍ അത് കുറ്റക്രുത്യമായി കാണും. ആവശ്യമെങ്കില്‍ പ്രസിഡന്റ് പോലീസില്‍ അറിയിക്കും.

കമ്മിറ്റികളിലെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ മാധ്യമങ്ങളെ ഉപയോഗിക്കരുത്. അവ പ്രസിഡന്റിനെ അറിയിക്കണം.

ഫോമാ ഔദ്യോഗിക മീഡിയ ഗ്രൂപ്പ് സ്ഥാപിക്കുകയും എംബ്ലം ഉപയോഗിക്കുകയും ചെയ്യുന്നതിനു പ്രസിഡന്റിന്റെ അനുമതി വേണം. റീജിയണല്‍ തലത്തില്‍ ആര്‍.വി.പിയുടേതും.

തെരെഞ്ഞെടുക്കപ്പെട്ട അംഗം എക്‌സിയൂട്ടിവിന്റെ അനുമതി കൂടതെ ലീഗല്‍ നടപടി സ്വീകരിച്ചാല്‍ അതു ഫോമാക്കു ബാധകമല്ല.

അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ പ്രസിഡന്റിനു നടപടി എടുക്കാം. ഉപദേശ നിര്‍ദേശങ്ങള്‍ വിഫലമാകുമ്പോള്‍ നാഷണല്‍ കമ്മിറ്റി അംഗത്തെ 60 ദിവസം വരെ സസ്‌പെന്‍ഡ് ചെയ്യാം. അതിനു നാഷനല്‍ കമ്മിറ്റിയിലെ മൂന്നില്‍ രണ്ടു പേരുടെ അംഗീകാരം ലഭിക്കണം.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍ക്ക് ജുഡിഷ്യല്‍ കൗണ്‍സിലില്‍ അപ്പീല്‍ നല്കാം. വിചാരണക്കു ശേഷം കൗണ്‍സിലിനു സസ്‌പെന്‍ഷന്‍ അംഗീകരിക്കുകയോ റദ്ദാക്കുകയോ ചെയ്യാം. ക്ഷമാപണം എഴുതി വാങ്ങി ക്ഷമിക്കാം.

ഡിസ്മിസ് ചെയ്യാന്‍ കൗണ്‍സിലിനു ജനറല്‍ ബോഡിയില്‍ നിര്‍ദേശിക്കാം. അക്കാര്യത്തില്‍ പരമാധികാരം ജനറല്‍ ബോഡിക്കാണ്.
 ഫോമാ ഭരണ ഘടനക്കു സുപ്രധാന ഭേദഗതികള്‍; സംഘടനയുടെ മുഖഛായ മാറും ഫോമാ ഭരണ ഘടനക്കു സുപ്രധാന ഭേദഗതികള്‍; സംഘടനയുടെ മുഖഛായ മാറും ഫോമാ ഭരണ ഘടനക്കു സുപ്രധാന ഭേദഗതികള്‍; സംഘടനയുടെ മുഖഛായ മാറും
Join WhatsApp News
Jacob Thomas 2019-10-05 13:54:44
I’m getting a nod on this by- law modification. Time n time again forwarding the same subjects which has rejected by couple of general body, it means some evil force behind the same. It is not for the betterment of FOMAA it is fir individuals vested interest. Very unfortunate to mention it.
Joy Mathew 2019-10-05 18:09:20
ഇതും കൂടി ഒന്ന് വായിച്ചു മനസിലാക്കിയിട്ടു മതിയായിരുന്നു ഈ വാർത്ത കൊടുക്കുന്നത്. ഒരു അസോസിയേഷന് പോലും ഇതുവരെ ഇത് ലഭ്യമായിട്ടില്ല.
ARTICLE # XV AMENDMENTS TO THE CONSTITUTION AND BYLAWS 1. 
The provisions of these Constitution and Bylaws may be amended, or suspended in case of an emergency, by the General Body at any regular or special General Body meeting provided written notice of the proposed amendment or suspension with details has been mailed to all General Body members not later than thirty (30) days prior to such meeting.  
Foman 2019-10-08 08:33:02
ജനറൽ ബോഡിയിൽ ഈ തള്ളു ബൈലോസ് ഒക്കെ കോറം തികച്ചു ഒന്നു പാസ് ആക്കികൂടി കാണിച്ചു തരണം.
M.G.Ramachandran 2019-10-08 03:57:22

I know that this about FOMAA, but my response covers mainly for FOMAA above, but in general I want brief mention about FOMAA, FOKANA, LANA all these AANA organization follow the same system. The leaders always play musical chair, they sit and change positions and chairs in each convention or election time. They supplement scratch each others back side or friend side each other almost all the time. They want to keep the positions or chairs within their vested circles for that from time to time they change constitution also.  Very few talented and intelligent people are with them. They just run the organization or their conventions according to their whims and fancies.  Same type of committee, same convention conveners, convention coordinators etc. Some selected Church groups, temple groups captured each organization and LANA & All aaana organization.  Ignorant literary people lead literary convention and literary programs whether it is in FOMA, LANA or Fokana.  So the real learned, intellectuals stay away from these AANA organizations. The intellectuals never go for positions or never canvas for themselves. This  president moves to the trusty, then moves to some other big positions, they never leave the chair. They change the constitution accordingly, to keep away others to enter. They treat all AANAS as their AANA, private property. Then again thee former FOMA, ANNA, Lana people go around and occupy all stages as former Foma, FOKANA, LANA  president or founder etc. etc. . All these umbrella association lost all the democratic principles. They are becoming  like worst Indian political parties. They follow undemocratic principles of  Indian politics. So, real people are staying away from these AANNAS.

 

The real democratic principles must shape the organization. Give chances to other people also. Do not repeat the same old again and again. Give a progressive and positive change. Keep the door open to the intellectuals.  I know next month the LANA convention is coming up. There also the same old musical chair, troops, same old guards make main speeches.  Then again some unwanted programs. So where we are going. Whom will change? Who can bell the cat?

 

Mathew George 2019-10-08 18:19:10
വ്യക്തിപരമായ വിദ്വേഷം സംഘടനയ്ക്ക് ആപത്താണ് എന്നു നാഴികയ്ക്ക് നാല്പത് വട്ടം വിളിച്ചുകൂവുന്നവരാണ് ഇപ്പോൾ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർ. ആരെയോ ഉന്നം വെയ്ക്കുന്നതായി, പുതിയ പോയിന്റുകൾ ഒന്നു സൂക്ഷ്മമായി വിലയിരുത്തി നോക്കുന്നവർക്ക് മനസിലാകും. ആ പന്തളം ചെയ്തുവെച്ചതിനപ്പുറം, ഇനി എന്ത് ചെയ്യുവാനാണുള്ളത്‌ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക