Image

പ്രേക്ഷക മനം കവര്‍ന്ന് ഫൈനല്‍സ് അന്‍പതാം ദിവസത്തിലേക്ക്

Published on 05 October, 2019
പ്രേക്ഷക മനം കവര്‍ന്ന് ഫൈനല്‍സ് അന്‍പതാം ദിവസത്തിലേക്ക്

ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷ വിജയന്‍ അഭിനയിക്കുന്ന ചിത്രമായ 'ഫൈനല്‍സ്' സെപ്റ്റംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തി. നല്ല പതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അടുത്ത ഒളിമ്ബിക്‌സിനായി തയ്യാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിന്റെ കഥാപാത്രവുമായാണ് രജീഷ എത്തുന്നത്. ചിത്രം അമ്ബതാം ദിവസത്തിലേക്ക് കടക്കുകയാണ്.


നടി മുത്തുമണിയുടെ ഭര്‍ത്താവായ പി ആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന ചിത്രം മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത് . കൈലാസ് മേനോന്‍ ആണ് ഫൈനല്‍സില്‍ സംഗീത സംവിധായകനായെത്തുന്നത്. തീവണ്ടി എന്ന ചിത്രത്തിന് ശേഷം കൈലാസ് സംഗീതമൊരുക്കുന്ന ചിത്രമാണിത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക