Image

മാതൃദിനാശംസ (ജി. പുത്തന്‍കുരിശ്‌)

Published on 07 May, 2012
മാതൃദിനാശംസ (ജി. പുത്തന്‍കുരിശ്‌)
അമ്മമാരേ നിങ്ങള്‍ക്കു വന്ദനം! വന്ദനം!
നന്മയിന്‍ പൂര്‍ണ്ണമാം ഭാവമേ വന്ദനം
നിങ്ങള്‍ തന്‍ സ്‌നഹേവും ത്യാഗവുമീദിനം
ഞങ്ങളോര്‍ക്കുന്നു സമമല്ലതൊന്നിനും

മാറോട്‌ ചേര്‍ത്തുപിടിച്ചു നിറുകയില്‍
ചൂടുള്ള ചുംബനം നല്‍കിയും പുല്‍കിയും
കുഞ്ഞിന്റെ ഭാഷയില്‍ നിങ്ങള്‍ ചൊരിയുന്നു
`ജ്‌ഞഞ്ഞ ജ്‌ഞഞ്ഞ' സ്‌നേഹത്തിന്‍മുത്തങ്ങള്‍

എണ്ണതേച്ചു കുളിപ്പിച്ചും കളിപ്പിച്ചും അമ്മ
ഉണ്മയില്‍ `മുത്തിനെ'പൂശുന്നു പൗഡറും
ഏറ്റം മനോഹര വസ്ര്‌തമണിയിച്ചും, തോളത്ത്‌
ഏറ്റി താരാട്ട്‌ പാടിയുറക്കുന്ന തായേ,

ആധിയാല്‍ വ്യാധിയാല്‍ ഞങ്ങള്‍ ചുഴലുമ്പോള്‍
ആദ്യംമാത്‌മാവില്‍ നിന്നുയരുന്ന ശബ്‌ദമേ
കാലങ്ങള്‍ പിന്നിട്ട്‌ ഞങ്ങള്‍ വളര്‍ന്നാലും
ആലംബം `അമ്മേ' നീയല്ലാതില്ലൊരുനാളും.

ഉപഹാരങ്ങളൊന്നുമെ പര്യാപ്‌തമല്ലനിന്‍
ഉപമിക്കാനാവാത്ത സ്‌നേഹവായ്‌പിന്‍ മുന്നില്‍
ഏകട്ടെയെങ്കിലും ശുഷ്‌ക്കമീയാശംസ
ഏകുന്നതു മക്കള്‍ക്ക്‌ തെല്ലൊരാശ്വാസം
Join WhatsApp News
Ninan Mathulla 2020-05-10 16:25:05
Good meaningful poem. Wonderful mothers's day wishes for all mothers!
Sudhir Panikkaveetil 2020-05-10 16:58:29
ദൈവത്തെക്കാൾ മനുഷ്യർ വിളിക്കുന്നത് അമ്മയെയാണ്. മനുഷ്യന് അവന്റെ ആലംബം 'അമ്മ തന്നെയെന്ന് കവി ലളിതമായി\ പ്രതിപാദിക്കുന്നു. അനുമോദനങ്ങൾ പ്രിയ ജോർജ് പുത്തൻകുരിസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക